പോളിങ് ഇടിവ്: ഭൂരിപക്ഷത്തില്‍ യു.ഡി.എഫിന് ആശങ്ക

വയനാട് ഉപതെരഞ്ഞെടുപ്പില്‍ പോളിങ് ശതമാനത്തില്‍ വൻ ഇടിവുണ്ടായത് പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷത്തെ കാര്യമായി ബാധിക്കുമെന്ന് യു.ഡി.എഫ് ക്യാമ്ബില്‍ ആശങ്ക

Nov 15, 2024 - 11:07
Nov 21, 2024 - 15:46
 0  19
പോളിങ് ഇടിവ്: ഭൂരിപക്ഷത്തില്‍ യു.ഡി.എഫിന് ആശങ്ക

ല്‍പറ്റ: വയനാട് ഉപതെരഞ്ഞെടുപ്പില്‍ പോളിങ് ശതമാനത്തില്‍ വൻ ഇടിവുണ്ടായത് പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷത്തെ കാര്യമായി ബാധിക്കുമെന്ന് യു.ഡി.എഫ് ക്യാമ്ബില്‍ ആശങ്ക.

കോണ്‍ഗ്രസിന്റെ ദേശീയ നേതൃനിരയൊന്നടങ്കവും മുഖ്യമന്ത്രിമാരടക്കം മറ്റ് 'താരങ്ങളും' എത്തിയതോടെ പ്രചാരണത്തില്‍ വൻ ആരവമാണ് യു.ഡി.എഫ് ഉണ്ടാക്കിയത്. എന്നാല്‍, അത് പോളിങ്ങില്‍ കണ്ടില്ല. കഴിഞ്ഞതവണ 73.48 ശതമാനമായിരുന്ന പോളിങ് ഇത്തവണ 64.72ലേക്ക് ഇടിഞ്ഞു. 8.76 ശതമാനത്തിന്റെ കുറവ്. പ്രിയങ്ക ഗാന്ധിക്ക് അഞ്ച് ലക്ഷത്തിലധികം ഭൂരിപക്ഷമുണ്ടാകുമെന്നാണ് യു.ഡി.എഫിന്റെ അവകാശവാദം. എന്നാല്‍, രാഹുല്‍ ഗാന്ധിയുടെ കഴിഞ്ഞ തവണത്തെ 3,64,422 എന്ന ഭൂരിപക്ഷത്തിലധികം നേടിക്കൊടുത്ത് പ്രിയങ്കയുടെ ആദ്യ തെരഞ്ഞെടുപ്പ് അങ്കം ഗംഭീരമാക്കുകയെന്നതായിരുന്നു ലക്ഷ്യം. പ്രചാരണത്തിലെ ആവേശം വോട്ടുകള്‍ പെട്ടിയിലാക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിനുണ്ടായില്ലെന്ന് ലീഗില്‍ ആരോപണമുയർന്നിട്ടുണ്ട്. മുസ്‍ലിം കേന്ദ്രങ്ങളില്‍ മികച്ച പോളിങ്ങുണ്ടായിട്ടും ക്രിസ്ത്യൻ മേഖലകളില്‍ പോളിങ് ഏറെ കുറഞ്ഞു. ക്രിസ്ത്യൻ വോട്ടുകള്‍ കൂടുതലുള്ള സുല്‍ത്താൻ ബത്തേരി നിയോജകമണ്ഡലത്തിലാണ് ഏറ്റവും കുറവ് പോളിങ്. ഇവിടെ ആകെയുള്ള 2,27,489 വോട്ടുകളില്‍ 1,42,591 വോട്ടുകള്‍ മാത്രമാണ് പെട്ടിയിലായത്. കഴിഞ്ഞ തവണ 72.52 ശതമാനമായിരുന്നു ബത്തേരിയിലെ പോളിങ്. ഇത്തവണ അത് 62.68 ആയി. 9.84 ശതമാനത്തിന്റെ കുറവ്. മറ്റു മണ്ഡലങ്ങളായ തിരുവമ്ബാടിയിലും (66.39 ശതമാനം) നിലമ്ബൂരിലും (61.91) ഇത്തവണ പോളിങ് കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞതവണ ഇത് 73.25ഉം 70.90ഉം ശതമാനം ആയിരുന്നു.

തോല്‍ക്കുമെന്നുറപ്പുള്ള മത്സരത്തില്‍ തങ്ങളുടെ വോട്ടുകളെല്ലാം പെട്ടിയിലാക്കാൻ ലക്ഷ്യമിട്ടാണ് എല്‍.ഡി.എഫ് പ്രവർത്തിച്ചത്. കാടിളക്കിയുള്ള പ്രചാരണം നടന്നില്ലെങ്കിലും തങ്ങളുടെ വോട്ടുകളെല്ലാം എല്‍.ഡി.എഫ് ഉറപ്പിച്ചിരുന്നു. എല്‍.ഡി.എഫിന്റെ വോട്ടുകളാണ് ബൂത്തിലെത്താത്തതെന്നാണ് യു.ഡി.എഫ് പറയുന്നത്. കഴിഞ്ഞ തവണ രാഹുലിനെതിരെ ആനിരാജ നേടിയത് 2,83,023 വോട്ടുകളാണ്. ഇത്തവണയും സത്യൻ മൊകേരി വൻതോതില്‍ വോട്ടുകള്‍ നേടിയാല്‍ അത് പ്രിയങ്കയുടെ ഭൂരിപക്ഷത്തില്‍ വൻ ഇടിവുണ്ടാക്കും. ഉപതെരഞ്ഞെടുപ്പിനോടുള്ള ജനങ്ങളുടെ താല്‍പര്യക്കുറവും പോളിങ് ശതമാനം കുറയാൻ കാരണമായിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow