വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷിക്കാം
മുക്തഭടന്മാർ/വിമുക്തഭട വിധവകൾ എന്നിവരുടെ മക്കൾക്കായുള്ള ബ്രൈറ്റ് സ്റ്റുഡൻറ്സ് സ്കോളർഷിപ്പിനായി അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ അംഗീകൃത വിദ്യാലയങ്ങൾ/യൂണിവേഴ്സിറ്റികൾ നടത്തുന്ന പത്താം ക്ലാസും അതിന് മുകളിലുമുള്ള റഗുലർ കോഴ്സുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ ആശ്രിതരായ മക്കൾ 2023-2024 വാർഷിക പരീക്ഷയിൽ ആകെ അൻപത് ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയതും അപേക്ഷകന്റെ വാർഷിക വരുമാനം 3 ലക്ഷത്തിൽ താഴെ ഉള്ളവരുമായിരിക്കണം.നിർദിഷ്ട ഫോറത്തിലുള്ള അപേക്ഷകൾ ജനുവരി 30 ന് മുൻപായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ ലഭിക്കേണ്ടതാണ്. വിശദ വിവരങ്ങൾക്ക് 04862 222904.
What's Your Reaction?