റേഷൻ കാർഡ് മസ്റ്ററിങ് ഡിസംബർ 30 വരെ
കാർഡിലെ അംഗങ്ങൾക്ക് റേഷൻ കാർഡ് മസ്റ്ററിങ് ചെയ്യുന്നതിനുള്ള സമയം ഡിസംബർ 30 വരെ ദീർഘിപ്പിച്ചു.
പാലക്കാട്: എ എ വൈ/ പി എച്ച് എച്ച് കാർഡിലെ അംഗങ്ങൾക്ക് റേഷൻ കാർഡ് മസ്റ്ററിങ് ചെയ്യുന്നതിനുള്ള സമയം ഡിസംബർ 30 വരെ ദീർഘിപ്പിച്ചു. നിലവിൽ എ എ വൈ/ പി എച്ച് എച്ച് വിഭാഗങ്ങളിലായി 88.7 ശതമാനം അംഗങ്ങൾ മാത്രമാണ് മസ്റ്ററിങ് പൂർത്തിയാക്കിയിരിക്കുന്നത്. ഇതുവരെ മസ്റ്ററിങ് പൂർത്തിയാക്കാത്ത കാർഡിലെ അംഗങ്ങൾക്ക് എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഉച്ചക്ക് 12 മുതൽ 4 വരെ ആലത്തൂർ മിനി സിവിൽ സ്റ്റേഷനിൽ ഉള്ള താലൂക്ക് സപ്ലൈ ഓഫീസിലും എല്ലാ റേഷൻ കടകളിലും ഐറിസ് സ്കാനർ, ഇ-പോസ് മെഷീൻ, ഫേസ് ആപ്പ് ഉപയോഗിച്ച് മസ്റ്ററിങ് നടത്തുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. എ എ വൈ/ പി എച്ച് എച്ച് കാർഡിലെ മുഴുവൻ അംഗങ്ങളും മസ്റ്ററിങ് ചെയ്യണമെന്ന് സർക്കാർ നിർദ്ദേശമുള്ളതിനാൽ മസ്റ്ററിങ് ചെയ്യാത്ത അംഗങ്ങൾ ഡിസംബർ 30 നകം തന്നെ നിർബന്ധമായും മസ്റ്ററിങ് ചെയ്യേണ്ടതാണ്. റേഷൻ കാർഡ്, ആധാർ കാർഡ്, ഫേസ് ആപ് ചെയ്യുന്നതിനായി ഒ.ടി.പി ലഭിക്കുന്നതിനു ആധാറുമായി ബന്ധപ്പെടുത്തിയ നമ്പർ ഉള്ള മൊബൈൽ ഫോൺ എന്നിവ നിർബന്ധമായും കൈവശം വക്കേണ്ടതാണെന്ന് ആലത്തൂർ സപ്ലൈ ഓഫീസർ അറിയിച്ചു.
What's Your Reaction?