ശബരിമല തീര്‍ത്ഥാടനം: സ്‌പെഷല്‍ ട്രെയിനുകള്‍ അനുവദിച്ചു

ന്യൂദല്‍ഹി: മണ്ഡലകാലത്തെ തിരക്ക് കണക്കിലെടുത്ത് ശബരിമല തീര്‍ത്ഥാടകര്‍ക്കായി റെയില്‍വെ സ്‌പെഷല്‍ ട്രെയിനുകള്‍ അനുവദിച്ചു.

Nov 15, 2024 - 10:36
 0  28
ശബരിമല തീര്‍ത്ഥാടനം: സ്‌പെഷല്‍ ട്രെയിനുകള്‍ അനുവദിച്ചു

ന്യൂദല്‍ഹി: മണ്ഡലകാലത്തെ തിരക്ക് കണക്കിലെടുത്ത് ശബരിമല തീര്‍ത്ഥാടകര്‍ക്കായി റെയില്‍വെ സ്‌പെഷല്‍ ട്രെയിനുകള്‍ അനുവദിച്ചു.

ബയ്യപ്പനഹള്ളി ടെര്‍മിനല്‍- തിരുവനന്തപുരം നോര്‍ത്ത് പ്രതിവാര സ്‌പെഷല്‍ (06084, ബുധനാഴ്ചകളില്‍ മാത്രം) 20ന് സര്‍വീസ് ആരംഭിക്കും. ഉച്ചയ്‌ക്ക് 12.45ന് ബയ്യപ്പനഹള്ളിയില്‍ നിന്ന് പുറപ്പെട്ട് രാവിലെ 6.45ന് കൊച്ചുവേളിയിലെത്തും. കൊച്ചുവേളി-ബയ്യപ്പനഹള്ളി സ്‌പെഷല്‍ (06083, ചൊവ്വാഴ്ചകളില്‍ മാത്രം) 19ന് സര്‍വീസ് ആരംഭിക്കും. വൈകിട്ട് 6.05ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.55ന് ബയ്യപ്പനഹള്ളിയിലെത്തും.

ഹുബ്ബള്ളി-കോട്ടയം പ്രതിവാര സ്‌പെഷല്‍ (07371, ചൊവ്വാഴ്ചകളില്‍)19ന് സര്‍വീസ് ആരംഭിക്കും. വൈകിട്ട് 3.15ന് ഹുബ്ബള്ളിയില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്‌ക്ക് 12ന് കോട്ടയത്തെത്തും. കോട്ടയം- ഹുബ്ബള്ളി സ്‌പെഷല്‍ (07372, ബുധനാഴ്ച) 20ന് ആരംഭിക്കും. വൈകിട്ട് 3ന് കോട്ടയത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്‌ക്ക് 12.50നു ഹുബ്ബള്ളിയിലെത്തും.

എംജിആര്‍ ചെന്നൈ സെന്‍ട്രല്‍- കൊല്ലം പ്രതിവാര സ്‌പെഷല്‍ (06111 ചൊവ്വാഴ്ച) 19ന് സര്‍വീസ് ആരംഭിക്കും. ചെന്നൈ സെന്‍ട്രലില്‍ നിന്ന് രാത്രി 11.20ന് പുറപ്പെടുന്ന ട്രെയിന്‍ ബുധനാഴ്ച ഉച്ചയ്‌ക്ക് 2.30ന് കൊല്ലത്തെത്തും. കൊല്ലം- എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ പ്രതിവാര സ്‌പെഷല്‍ (06112 ബുധനാഴ്ച) 20ന് ആരംഭിക്കും. വൈകിട്ട് 4.30ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന ട്രെയില്‍ വ്യാഴാഴ്ച രാവിലെ 11.35ന് ചെന്നൈയിലെത്തും.

എംജിആര്‍ ചെന്നൈ സെന്‍ട്രല്‍- കൊല്ലം പ്രതിവാര സ്‌പെഷല്‍ (06113 ശനിയാഴ്ച) 23ന് സര്‍വീസ് ആരംഭിക്കും. 11.20ന് പുറപ്പെടുന്ന ട്രെയിന്‍ ഞായറാഴ്ച ഉച്ചയ്‌ക്ക് 2.30ന് കൊല്ലത്തെത്തും. കൊല്ലം- എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ പ്രതിവാര സ്‌പെഷല്‍ (06114 ഞായറാഴ്ച) 20ന് ആരംഭിക്കും. വൈകിട്ട് 5.50ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന ട്രെയിന്‍ തിങ്കളാഴ്ച 11.35ന് ചെന്നൈയിലെത്തും. കൂടാതെ, ചെന്നൈയ്‌ക്കും കൊല്ലത്തിനും ഇടയില്‍ തിങ്കളാഴ്ചകളില്‍ 06117, ചൊവ്വാഴ്ചകളില്‍ 06118, ബുധനാഴ്ചകളില്‍ 06119, വ്യാഴാഴ്ചകളില്‍ 06120 ട്രെയിനുകളും സര്‍വീസ് നടത്തും

What's Your Reaction?

like

dislike

love

funny

angry

sad

wow