വോട്ടർ പട്ടിക പുതുക്കൽ
ഒബ്സർവർ ജില്ലയിലെത്തി അവലോകന യോഗം ചേർന്നു
പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിൻ്റെ ഭാഗമായി ജില്ലാ ഇലക്ടറൽ റോൾ ഒബ്സർവർ കെ ബിജുവിൻ്റെ സാന്നിധ്യത്തിൽ അവലോകന യോഗം ചേർന്നു. കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടർ വി വിഘ്നേശ്വരി അധ്യക്ഷത വഹിച്ചു. സബ്കളക്ടർമരായ അനൂപ് ഗാർഗ്, വി എം ജയകൃഷ്ണൻ, ജില്ലയിലെ താലൂക്കുകളിലെ ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാർ അസി. ഓഫീസർമാർ, സ്വീപ് നോഡൽ ഓഫീസർ, അസിസ്റ്റൻ്റ് പട്ടികജാതി വികസന ഓഫീസർ, മറ്റുദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.വോട്ടർ പട്ടിക പുതുക്കൽ സംബന്ധിച്ച പുരോഗതി യോഗം വിലയിരുത്തി. തുടർ നടപടികൾ സംബന്ധിച്ച നിർദ്ദേശങ്ങളും യോഗത്തിലുണ്ടായി. ജില്ലയുടെ വിവിധ പ്രദേശങ്ങളും ഒബ്സർവർ സന്ദർശിച്ചു.
ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഇടുക്കി
വാര്‍ത്താക്കുറിപ്പ്
What's Your Reaction?