വൻ കഞ്ചാവ് വേട്ട

തേനിയിൽ കഞ്ചാവ് വേട്ട: രണ്ടു മലയാളികൾ അറസ്റ്റിൽ

Dec 5, 2024 - 12:06
 0  320
വൻ കഞ്ചാവ് വേട്ട

തേനി (തമിഴ്നാട്): ആന്ധ്രയിൽ നിന്ന് തേനി ജില്ലയിലൂടെ കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെ രണ്ടു മലയാളികൾ പിടിയിലായി.

കൊല്ലം സ്വദേശികളായ സോണി,രാജേഷ് എന്നിവരെയാണ് ദേവദാനപട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 26 കിലോ കഞ്ചാവ് പിടിച്ചെടുത്തു.

തേനി - ഡിണ്ടിഗൽ ജില്ലാ അതിർത്തിയിലെ ചെക്ക് പോസ്റ്റിൽ പൊലീസ് വാഹന പരിശോധന നടത്തവെ  കേരള രജിസ്ട്രേഷൻ നമ്പറുള്ള കാർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോളാണ് കഞ്ചാവ് കണ്ടെത്തിയത്.

ഏഴ് പൊതികളിലായി കാറിൻ്റെ ഡിക്കിയിൽ സൂക്ഷിച്ച 26 കിലോ കഞ്ചാവ് കണ്ടെത്തി. ഒഡീഷ്യയിൽ നിന്നുമാണ് കഞ്ചാവ് ലഭിച്ചതെന്ന് പ്രതികൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow