ഈട്ടിത്തോപ്പ് തൂവൽ റോഡ് നാട്ടുകാരുടെ ആശങ്ക പരിഹരിക്കും

നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് 19 -ാം വാർഡിൽ ഉൾപെടുന്നതും ടൂറിസ്റ്റ് കേന്ദ്രമായ തൂവൽ അരിവിയിലേക്കുള്ള ഏക സഞ്ചാര പാതയുമാണ് ഈട്ടിത്തോപ്പ്...

Nov 30, 2024 - 13:17
 0  115
ഈട്ടിത്തോപ്പ് തൂവൽ റോഡ് നാട്ടുകാരുടെ ആശങ്ക പരിഹരിക്കും

നെടുങ്കണ്ടം...ഈട്ടിത്തോപ്പ് തൂവൽ റോഡ് നാട്ടുകാരുടെ ആശങ്ക പരിഹരിക്കും. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് 19 -ാം വാർഡിൽ പെട്ടതും ടൂറിസ്റ്റ് കേന്ദ്രമായ തൂവൽ അരിവിയിലേക്കുള്ള ഏക സഞ്ചാര പാതയുമായ ഈട്ടിത്തോപ്പ് തൂവൽ റോഡ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട് നാളുകളായി ഈട്ടിത്തോപ്പ് നിവാസികൾക്ക് താലൂക്ക് സ്ഥാനമായ നെടുങ്കണ്ടത്ത് എത്തിച്ചേരുവാൻ എളുപ്പവഴിയാണിത്  ഈ മേഖലയിൽ നിന്നും എഴുകുംവയൽ കുരിശുമലയിലേക്കുള്ള തീർത്ഥാടകർക്കും എളുപ്പ മാർഗ്ഗമാണ് ഈ റോഡ് റോഡിൻറെ ദുരവസ്ഥ നിമിത്തം ഈ മേഖലയിലെ വിദ്യാർത്ഥികളും നാട്ടുകാരും പ്രായമായവരും പുറംലോകവുമായി ബന്ധപ്പെടുവാൻ വളരെ ബുദ്ധിമുട്ടുന്ന സാഹചര്യവും നിലനിൽക്കുന്നു.

    റോഡിൻറെ ദുരവസ്ഥ ചൂണ്ടിക്കാട്ടി ഈട്ടിത്തോപ്പ് വിജയമാതാ പള്ളി വികാരി ഫാദർ സെബാസ്റ്റ്യൻ മണിക്കിനെത്തിൻ്റെ നേതൃത്വത്തിൽ ഏഴുകുംവയൽ നാട്ടുകൂട്ടം പ്രവർത്തകർ ഉടുമ്പൻ ചോല എം.എൽ.എ .എം. എം. മണിക്കും ജില്ലാ പഞ്ചായത്ത് മെമ്പർ വി എൻ മോഹനനും സിപിഎം നേതാവ് പി എൻ വിജയനും പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ റോഡ് അടിയന്തരമായി യാത്രായോഗ്യമാക്കുമെന്ന് ഉറപ്പ് ലഭിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് വികസന പദ്ധതിയിലോ, പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തോ സഞ്ചാരയോഗ്യമാക്കാം എന്നുള്ള ഉറപ്പാണ് നാട്ടുകാർക്ക് ലഭിച്ചിരിക്കുന്നത്. ഈട്ടിത്തോപ്പ് വിജയ് മാതാ പള്ളി വികാരിയെ കൂടാതെ നാട്ടുകൂട്ടം പ്രവർത്തകരായ ജോണി പുതിയാപറമ്പിൽ , ഷാജി കൈതോലിൻ മാത്തുക്കുട്ടി ആനക്കല്ലിൽ സാബു മാലിയിൽ, ജോസുകുട്ടി മുളയപ്പറമ്പിൽ, എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു........

What's Your Reaction?

like

dislike

love

funny

angry

sad

wow