ശാന്തിഗ്രാം സ്പോർട്സ് അസോസിയേഷന്‍റെ കുട്ടികള്‍ പോലീസിലേക്ക്.
ശാന്തിഗ്രാം സ്പോർട്സ് അസോസിയേഷന്‍റെ കുട്ടികള്‍ പോലീസിലേക്ക്.
ഇരട്ടയാര്‍ : ശാന്തിഗ്രാം സ്പോർട്സ് അസോസിയേഷന്റെ PSC കായിക പരീക്ഷ പരിശീലന പരിപാടിയിൽ പങ്ക് എടുത്ത് കായിക പരീക്ഷ പാസ്സ് ആയി കേരളാ പോലീസിൽ നിയമനം ലഭിച്ച യുവതി യുവാക്കൾക്ക് ശാന്തിഗ്രാം സ്റ്റേഡിയത്തിൽ സ്വീകരണം നല്‍കി. യോഗത്തിൽ ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് മെമ്പർ ജോസുകുട്ടി അരീപറമ്പിൽ,കായിക പരിശീലകൻ PS ഡോമിനിക് സർ,അസോസിയേഷൻ ട്രഷറർ ശ്രീ AC തോമസ്, ബിനോയ് സർ എന്നിവർ പങ്കെടുത്തു. സർക്കാർ ജോലി എന്ന സ്വപ്നത്തിലേക്ക് കൈപിടിച്ചു ഉയർത്തി, തന്റെ ജീവിതം സ്പോർട്സിനും,കായികപ്രേമികൾക്കും , യുവതലമുറക്കും വേണ്ടി മാറ്റിവെച്ച ഡൊമിനിക്ക് പുളിക്കൽ എന്ന ഗുരുനാഥനെ യോഗത്തില്‍ ആദരച്ചു.
What's Your Reaction?