അനധികൃത ബംഗ്ലാദേശികളുടെ കേന്ദ്രമായി മുംബൈ
മുംബൈ: അനധികൃതമായി രാജ്യത്തെത്തിയ ബംഗ്ലാദേശുകാർക്കെതിരേ മുംബൈ പോലീസ് കർശനനടപടികൾ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്.ഈ ഒരു സാഹചര്യത്തിലാണ് സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിലാകുന്നത്. ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം ഈ വർഷത്തിന്റെ ആദ്യ 15 ദിവസങ്ങളിലായി 90 അനധികൃത ബംഗ്ലാദേശ് പൗരന്മാരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്യുകയും 60 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ബംഗ്ലാദേശിൽ വർധിച്ചുവരുന്ന രാഷ്ട്രീയ അസ്ഥിരതയ്ക്കും അവിടെ ഹിന്ദുക്കൾക്കുനേരേ വർധിച്ചുവരുന്ന ആക്രമണങ്ങൾക്കും മറുപടിയായി അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർക്കെതിരായ നടപടികൾ പോലീസ് ശക്തമാക്കിയിട്ടുണ്ട്.
ബംഗ്ലാദേശിൽ നിന്നുള്ളവരെ ഇന്ത്യയിലേക്ക് കടത്തുന്നതിന് ഏജന്റുമാരുടെ സമഗ്രശൃംഖല പ്രവർത്തിക്കുന്നതായി പോലീസിന് അന്വേഷണത്തിൽനിന്ന് വ്യക്തമായിട്ടുണ്ട്. അനധികൃത പ്രവേശനം ഉറപ്പാക്കുന്നതിനും വ്യാജ തിരിച്ചറിയൽ രേഖകൾ സമ്പാദിക്കുന്നതിനും ഇന്ത്യയിൽ തൊഴിൽ കണ്ടെത്തുന്നതിനുമുള്ള പരമാവധി ചെലവ് 25,000 രൂപ മാത്രമാണെന്ന് പോലീസ് വെളിപെടുത്തുന്നു.
What's Your Reaction?