ജമ്മുവില്‍ പ്രത്യേക റെയില്‍വേ ഡിവിഷൻ ആരംഭിക്കുമെന്ന് മന്ത്രി ജിതേന്ദ്ര സിംഗ്

ജമ്മുകശ്മീരില്‍ പ്രത്യേക റെയില്‍വേ ഡിവിഷൻ ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. റെയില്‍വേ മന്ത്രാലയം ഇതു സംബന്ധിച്ച കാര്യങ്ങള്‍ അംഗീകരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Nov 15, 2024 - 11:05
 0  22
ജമ്മുവില്‍ പ്രത്യേക റെയില്‍വേ ഡിവിഷൻ ആരംഭിക്കുമെന്ന് മന്ത്രി ജിതേന്ദ്ര സിംഗ്

ല്‍ഹി: ജമ്മുകശ്മീരില്‍ പ്രത്യേക റെയില്‍വേ ഡിവിഷൻ ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. റെയില്‍വേ മന്ത്രാലയം ഇതു സംബന്ധിച്ച കാര്യങ്ങള്‍ അംഗീകരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജമ്മു കാഷ്മീരിലെ റെയില്‍വേ അടിസ്ഥാന സൗകര്യങ്ങളുടെ പുരോഗതി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് നിരീക്ഷിക്കുന്നുണ്ട്. ഉടനെ ഒരു സുപ്രധാന റെയില്‍വേ ജംഗ്ഷനായി കശ്മീർ മാറുമെന്നും അദ്ദേഹം പറഞ്ഞു.

റെയില്‍വേ ഡിവിഷൻ ആസ്ഥാനം സ്ഥാപിക്കണമെന്ന ആവശ്യവുമായി ജമ്മു ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പ്രതിനിധി സംഘം കേന്ദ്രമന്ത്രിയെ കണ്ടിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow