ഇൻഡിഗോ വിമാനത്തിന് നേരെ ബോംബ് ഭീഷണി
നാഗ്‌പൂരില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. ഭീഷണിയെ തുടർന്ന് വിമാനം റായ്‌പൂർ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി.
കൊല്‍ക്കത്ത: നാഗ്‌പൂരില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. ഭീഷണിയെ തുടർന്ന് വിമാനം റായ്‌പൂർ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി.
ഭീഷണിയെ തുടര്‍ന്ന് രാവിലെ 9 മണിയോടെ വിമാനം ഛത്തീസ്‌ഗഢ് തലസ്ഥാനമായ റായ്‌പൂരിലെ വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി വിമാനത്താവളത്തില്‍ ഇറക്കിയതായി റായ്‌പൂർ സീനിയർ പോലീസ് സൂപ്രണ്ട് സന്തോഷ് സിങ് അറിയിച്ചു. സുരക്ഷ പരിശോധനകള്‍ക്കായി വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റി. ടെക്‌നിക്കല്‍ സ്‌റ്റാഫും ബോംബ് സ്‌ക്വാഡും ചേർന്ന് വിമാനം പരിശോധിച്ച് വരികയാണ്.
സംഭവം റായ്‌പൂർ വിമാനത്താവളത്തില്‍ മറ്റ് വിമാന സര്‍വീസിനെയും ബാധിച്ചു. കഴിഞ്ഞ കുറച്ചുകാലങ്ങളായി വിവിധ ഇന്ത്യൻ എയർലൈനുകള്‍ ബോംബ് ഭീഷണിയില്‍ വലയുകയാണ്. ഭീഷണികളെല്ലാം വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്തു.
What's Your Reaction?