പോളിടെക്നിക്കിൽ നാഷണൽ അപ്പ്രഷിപ്പ്
സർക്കാർ പോളിടെക്നിക്കിൽ നാഷണൽ അപ്പ്രഷിപ്പ് ട്രെയിനിങ്ങിന്റെ എൻട്രോൾമെന്റ് ക്യാമ്പയിൻ
നാഷണൽ അപ്പ്രെന്റിസ്ഷിപ് ട്രെയിനിങ് സ്കീമിന്റെ ( NATS) എൻട്രോൾമെന്റ് ക്യാമ്പയിൻ നെടുങ്കണ്ടം സർക്കാർ പോളിടെക്നിക്കിൽ ഡിസംബർ 20 തീയതി, രാവിലെ 10.30 ന് നടത്തപ്പെടുന്നു.ബിരുദമോ ഡിപ്ലോമയോ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാവുന്നതാണ്. ഡിഗ്രി/ ഡിപ്ലോമ കോഴ്സ് കംപ്ലീഷൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ അവസാന സെമെസ്റ്റർ മാർക്ക് ലിസ്റ്റ്മായോ ഉദ്യോഗാർത്ഥികൾ എത്തിച്ചേരേണ്ടതാണ്. വിദ്യാഭ്യാസത്തിനനുസൃതമായ ജോലിയിൽ കയറാൻ ആവശ്യമായ പരിശീലനം ലഭിക്കാൻ ഈ അപ്രന്റീസ് പ്രോഗ്രാം അവരെ സഹായിക്കുന്നതാണ്. ഈ കാലയളവിൽ ഗവൺമെന്റ സ്റ്റൈപ്പൻ്റും അവർക്ക് ലഭ്യമായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് താഴെക്കാണുന്ന നമ്പറിൽ വിളിക്കുക 70120 39392.
What's Your Reaction?