പാർക്കിംഗ് ഫീസ്: ക്വട്ടേഷൻ ക്ഷണിച്ചു
ആരോഗ്യ വകുപ്പ്- അടിമാലി താലൂക്ക് ആശുപത്രിയുടെ പരിസരത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ നിന്നും പാർക്കിംഗ് ഫീസ് പിരിക്കുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു
ആരോഗ്യ വകുപ്പ്- അടിമാലി താലൂക്ക് ആശുപത്രിയുടെ പരിസരത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ നിന്നും പാർക്കിംഗ് ഫീസ് 2025 മാർച്ച് 31 വരെ
24 മണിക്കൂറും പിരിക്കുന്നതിന് താൽപര്യമുള്ളവരിൽ നിന്നും മത്സര സ്വഭാവ മുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചു. കാർ 20 രൂപ,ഓട്ടോറിക്ഷ -15 രൂപ ,ടൂ വീലർ 10 രൂപ എന്നിങ്ങനെയാണ് നിരക്ക്.
രണ്ട് മണിക്കൂറിലധികം പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ നിന്നും ഓരോ മണിക്കൂറിനും പകുതി ചാർജ്ജ് വീതം അധികമായി ഇടാക്കാവുന്നതാണ്. ആരോഗ്യ വകുപ്പ് ജീവനക്കാരുടെ വാഹനങ്ങൾ. സർക്കാർ സ്ഥാപനങ്ങളുടെ വാഹനങ്ങൾ എന്നിവയിൽ നിന്നും പാർക്കിംഗ് ഫ് പിരിക്കുവാൻ പാടില്ല ക്വട്ടേഷനുകൾ ഡിസംബർ 10 ന് ഉച്ചക്ക് 1 മണിക്ക് മുമ്പായി മുദ്രവച്ച കവറിൽ അടിമാലി താലൂക്ക് ആശുപത്രി സൂപ്രണ്ടിൻ്റെ കാര്യാലയത്തിൽ ലഭ്യമാവണം . ഫോൺ: 04064 222680, 04864-222670, 9388877790
ഇമെയിൽ: chcadimali@yahoo.com കവറിൻ്റെ പുറത്ത് പാർക്കിംഗ് ഫീ പിരിക്കുന്നതിനുള്ള ക്വട്ടേഷൻ എന്ന് രേഖപ്പെടുത്തണം.
What's Your Reaction?