വിദ്യാഭ്യാസ സ്കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ചു

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ഇടുക്കി ജില്ലയിൽ തൊഴിലാളികളുടെ മക്കളിൽ വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

Nov 29, 2024 - 19:24
 0  54
വിദ്യാഭ്യാസ സ്കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ചു

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ഇടുക്കി ജില്ലയിൽ 2024 മാർച്ച് 31 വരെ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കളിൽ നിന്ന് ഈ അധ്യയന വർഷത്തെ വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഗവൺമെന്റ് /എയ്ഡഡ് സ്ഥാപനത്തിൽ എട്ടാം തരം മുതൽ പ്രൊഫഷണൽ കോഴ്സ് വരെ പഠിക്കുന്ന കുട്ടികൾക്ക് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം  ഡിസംബർ 15 വരെ ജില്ലാ ആഫീസിൽ സ്വീകരിക്കും. അപേക്ഷകൾ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൻ്റെ ജില്ലാ ആഫീസിൽ നിന്ന് നേരിട്ടും  ബോർഡിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും http://kmtwwfb.org ഡൗൺലോഡ് ചെയ്തും ഉപയോഗിക്കാം.
 അപേക്ഷയിൽ ഫോൺ നമ്പർ രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് തൊടുപുഴയിലുള്ള ജില്ലാ ആഫീസുമായി ബന്ധപ്പെടുക. ഫോൺ 04862 220308

What's Your Reaction?

like

dislike

love

funny

angry

sad

wow