വനിതാ കമ്മീഷന്‍ അദാലത്ത്: 19 പരാതികള്‍ തീര്‍പ്പാക്കി
കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച ഇടുക്കി ജില്ലാതല അദാലത്തില്‍ 19 പരാതികള്‍ തീര്‍പ്പാക്കി
കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച ഇടുക്കി ജില്ലാതല അദാലത്തില്‍ 19 പരാതികള്‍ തീര്‍പ്പാക്കി. ഇടുക്കി് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തിന് വനിതാ കമ്മീഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി നേതൃത്വം നല്‍കി.
ആകെ 41 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. ഒരു കേസ് ഡിഎല്‍എസ്എയുടെ പരിഗണനയ്ക്ക് വിട്ടു. ഒരു കേസ് പോലീസ് റിപ്പോര്‍ട്ടിനായി വിട്ടു. വനിതാ കമ്മീഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോസ് കുര്യന്‍, അഡ്വ. മായാബേബി, കൗണ്‍സലര്‍ റൂബിയ, ഇടുക്കി വനിതാസെല്ലിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സംബന്ധിച്ചു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഇടുക്കി
വാര്‍ത്താക്കുറിപ്പ്
27 നവംബര്‍ 2024
What's Your Reaction?