മലങ്കര ടൂറിസം ഹബ്ബില്‍ ഫെസ്റ്റ്; താൽപര്യപത്രം ക്ഷണിച്ചു
മലങ്കര ടൂറിസം ഹബ്ബില്‍ ഡിസംബര്‍ 21 മുതല്‍ 31 വരെ ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷ പരിപാടികളുടെ ഭാഗമായി മലങ്കര ഫെസ്റ്റ് സംഘടിപ്പിക്കുന്നു
മലങ്കര ടൂറിസം ഹബ്ബില്‍ ഡിസംബര്‍ 21 മുതല്‍ 31 വരെ ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷ പരിപാടികളുടെ ഭാഗമായി മലങ്കര ഫെസ്റ്റ് സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചാണ് ഫെസ്റ്റ് സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. ഫെസ്റ്റിന്റെ ഭാഗമായി വിവിധ സ്റ്റാളുകളും, കലാപരിപാടികളും നടത്തേണ്ടതാണ്. ഫെസ്റ്റ് നടത്തുവാന്‍ മലങ്കര ടൂറിസം ഹബ്ബില്‍ അനുവദിച്ച് നല്‍കുന്ന സ്ഥലത്തിന്റെ വാടക തുകയാണ് താല്‍പര്യപത്രത്തില്‍ എഴുതേണ്ടത്. ഇതോടൊപ്പം വിശദമായ പദ്ധതി റിപ്പോര്‍ട്ടും ലഭ്യമാക്കണം. താല്‍പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍ ഡിസംബര്‍ 7-ാം തീയതി ഉച്ചയ്ക്ക് 1 മണി വരെ താല്‍പര്യപത്രം മലങ്കര ടൂറിസം ഹബ്ബിനോട് ചേര്‍ന്ന ഓഫീസില്‍ നല്‍കാവുന്നതാണെന്ന് ഡി ടി പി സി സെക്രട്ടറി അറിയിച്ചു. ഫോൺ: 9447822405
What's Your Reaction?