റേഷൻ വ്യാപരികൾക്ക് ഫോർട്ടിഫൈഡ് ഫുഡ്‌സിന്റെ സെമിനാറും ഡെമോൺസ്ട്രേഷനും
ഡിസംബർ രണ്ടാം തീയതി നെടുംകണ്ടം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ
ഇടുക്കി ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഉടുമ്പൻചോല താലൂക്കിലെ റേഷൻ വ്യാപരികൾക്ക് ഫോർട്ടിഫൈഡ് ഫുഡ്‌സിന്റെ സെമിനാറും ഡെമോൺസ്ട്രേഷനും ഡിസംബർ രണ്ടാം തീയതി നെടുംകണ്ടം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് സംഘടിപ്പിക്കുന്നു.
നെടുംകണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പ്രീമി ലാലിച്ചൻ ഉദ്ഘാടനം നിർവഹിക്കും,നെടുംകണ്ടം പതിനാറാം വാർഡ് മെമ്പർ ജോജി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോക്ടർ വിഷ്ണു മോഹൻ, താലൂക്ക് സപ്ലൈ ഓഫീസർ ശ്രീ റോയ് തോമസ്, ഹെൽത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീമതി ബിജിമോൾ എന്നിവർ സംബന്ധിക്കുന്നു. ഇടുക്കി ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ ശ്രീ ബൈജു പി ജോസഫ്, ഉടുമ്പൻചോല ഭക്ഷ്യ സുരക്ഷാ ഓഫീസർ ശ്രീ ശരൺ ജി, ദേവികുളം ഭക്ഷ്യ സുരക്ഷാ ഓഫീസർ ശ്രീമതി ആൻ മേരി ജോൺസൺ എന്നിവർ ഫോർട്ടിഫിക്കേഷൻ ന്യൂട്രിഷൻ തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള ക്ലാസുകൾക്ക് നേതൃത്വം നൽകും
What's Your Reaction?