അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം: കലാ കായിക മത്സരങ്ങൾ സമാപിച്ചു.

മച്ചിപ്ലാവ് കാർമ്മൽ ജ്യോതി സ്കൂളിന് ഒവറോൾ കിരീടം

Dec 2, 2024 - 21:04
 0  37
അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം: കലാ കായിക മത്സരങ്ങൾ സമാപിച്ചു.

അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച്  ഡിസംബർ 2 ന് തങ്കമണി സെന്റ്.തോമസ് പാരിഷ് ഹാളിൽ ' രാവിലെ 9 മണി മുതൽ ജില്ലാതല കലാ-കായിക മത്സരങ്ങളും പൊതു പരിപാടിയും നടത്തി.

സാമൂഹ്യനീതി വകുപ്പിൻ്റെയും ജില്ലാ ഭരണ കൂടത്തിന്റെയും കാമാക്ഷി ഗ്രാമ പഞ്ചായത്തിൻ്റെയും ആഭിമുഖ്യത്തിലാണ്  പരിപാടികൾ സംഘടിപ്പിച്ചത്. മച്ചിപ്ലാവ് കാർമ്മൽ ജ്യോതി സ്കൂൾ ഒവറോൾ കിരീടം നേടി.

സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി ബിനു ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആശാ ആൻ്റണി, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി വി വർഗ്ഗീസ് മുഖ്യാതിഥിതിയായി. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ രാരിച്ചൻ നീറനാക്കുന്നേൽ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആൻസി തോമസ്, തങ്കമണി പഞ്ചായത്ത് പ്രസിഡണ്ട് അനുമോൾ ജോസ് മറ്റ് ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഇടുക്കി
വാര്‍ത്താക്കുറിപ്പ്
02 ഡിസംബർ 2024

What's Your Reaction?

like

dislike

love

funny

angry

sad

wow