സോണി-ഹോണ്ട കൂട്ടുകെട്ടില്‍ പിറന്ന ആദ്യ ഇലക്ട്രിക് കാര്‍; ഫീച്ചര്‍ സമ്പന്നമായി അഫീല പ്രദര്‍ശിപ്പിച്ചു
ലോകത്തിലെ തന്നെ മുന്‍നിര ഇലക്ട്രോണിക്‌സ് ഉപകരണ നിര്‍മാതാക്കളായ സോണിയും ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ടയും സംയുക്തമായി വികസിപ്പിച്ച ഇലക്ട്രിക് കാറായ അഫീലയുടെ ആദ്യ പ്രദര്‍ശനം നടന്നു. ലാസ് വേഗസില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയിലാണ് അഫീല പ്രദര്‍ശനത്തിനെത്തിയത്. വിപണിയില്‍ എത്തുന്നതിന് മുന്നോടിയായി ജനുവരി ഏഴ് മുതല്‍ ഈ വാഹനത്തിന്റെ ബുക്കിങ് സ്വീകരിക്കാനും തുടങ്ങിയതായി നിര്‍മാതാക്കള്‍ അറിയിച്ചു. അഞ്ച് വര്‍ഷം കൊണ്ടാണ് ഇലക്ട്രിക് വാഹനമായ അഫീലയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോള വിപണിയെ ലക്ഷ്യമാക്കി എത്തിയിട്ടുള്ള വാഹനമാണെങ്കിലും ആദ്യം വില്‍പ്പനയ്ക്ക് എത്തുന്നത് കാലിഫോര്‍ണിയയില്‍ ആയിരിക്കുമെന്നാണ് വിവരം.
What's Your Reaction?