അദാനി വരുന്നു നിക്ഷേപവുമായി കൊച്ചിയിലേക്ക്; വൻ തൊഴിലവസരങ്ങൾ, വിഴിഞ്ഞത്തിന് 10,000 കോടിയും

Jan 8, 2025 - 19:07
 0  1
അദാനി വരുന്നു നിക്ഷേപവുമായി കൊച്ചിയിലേക്ക്; വൻ തൊഴിലവസരങ്ങൾ, വിഴിഞ്ഞത്തിന് 10,000 കോടിയും

ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പ് വൻ നിക്ഷേപവുമായി കൊച്ചിയിലേക്കും. എറണാകുളം കളമശേരിയിൽ 500 കോടി രൂപ നിക്ഷേപത്തോടെ അത്യാധുനിക ലോജിസ്റ്റിക്സ് പാർക്കാണ് ഗ്രൂപ്പ് സജ്ജമാക്കുന്നത്. ഇതിനായി 70 ഏക്കർ സ്ഥലം കമ്പനി ഏറ്റെടുത്തു കഴിഞ്ഞു. അദ്ദേഹത്തിന്റെ സ്വന്തം മണ്ഡലവുമാണ് കളമശേരി. യുഎസ് റീട്ടെയ്ൽ വമ്പന്മാരായ വോൾമാർട്ടിന് കീഴിലെ ഇ-കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ട് ഉൾപ്പെടെ ലോകത്തെ ലോജിസ്റ്റിക്സ് മേഖലയിലെ മുൻനിര കമ്പനികളുടെ സാന്നിധ്യവും പാർക്കിലുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ വെയർഹൗസുകളാണ് പാർക്കിലുണ്ടാവുക. ഫ്ലിപ്കാർട്ടിന്റെ പ്രവർത്തനം ഡിസംബറോടെ ആരംഭിച്ചേക്കും.അടുത്ത 5 വർഷത്തിനകം വിമാനത്താവള വികസനത്തിനായി 2,000 കോടി രൂപ ചെലവഴിക്കാനും തീരുമാനിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow