നേപ്പാളിനെ കണ്ണീരിലാഴ്ത്തി ഭൂചലനം: മരണസംഖ്യ 36 കവിഞ്ഞു
നേപ്പാളിനെ കണ്ണീരിലാഴ്ത്തി ഭൂചലനം: മരണസംഖ്യ 36 കവിഞ്ഞു
കാഠ്മണ്ഡു: നേപ്പാളില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.1 ല്‍ ആയിരുന്നു ഭൂചലനം രേഖപ്പെടുത്തിയത് . മരണം ഇതുവരെ 36 ആണ് ഔദ്ധ്യാേഗിക രേഖകള്‍ പ്രകാരം . ചൊവ്വാഴ്ച രാവിലെ 6.35 നായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം. 36 പേര്‍ ടിബറ്റന്‍ മേഖലയില്‍ മരണമടഞ്ഞു എന്നാണ് വിവരം. 38 പേര്‍ക്ക് പരിക്കേറ്റിരുന്നു. ചൈനിസ് പടിഞ്ഞാറന്‍ മേഖലയില്‍ ഒമ്പത് പേര്‍ മരിച്ചു.
അഫ്ഗാനിസ്താനില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. പിന്നാലെയാണ് നേപ്പാളിലും ഭൂചലനം ഉണ്ടായത്. ഉത്തരേന്ത്യയിലും ഇതിന്‍റെ പ്രകമ്പനം അനുഭവപ്പെട്ടു. ഉത്തരേന്ത്യയില്‍ പലയിടത്തും പ്രകമ്പനം അനുഭവപ്പെട്ടു.യു.എസ് ജിയോളജിക്കല്‍ സര്‍വെ അനുസരിച്ച് നേപ്പാളിലെ ലുബുച്ചെയ്ക്ക് 93 കിലോമീറ്റര്‍ വടക്കുകിഴക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
What's Your Reaction?