ഇടുക്കി പുല്ലുപാറക്ക് സമീപം കെസ്ആര്‍ടിസി കൊക്കയിലേക്ക് മറിഞ്ഞു. സംഭവത്തില്‍ 4 പേര്‍ മരിച്ചു.
ഇടുക്കി പുല്ലുപാറക്ക് സമീപം കെസ്ആര്‍ടിസി കൊക്കയിലേക്ക് മറിഞ്ഞു. സംഭവത്തില്‍ 4 പേര്‍ മരിച്ചു.
കുട്ടിക്കാനം : കെഎസ്ആർടിസി ബസ് കൊക്കയിലേക്കു മറിഞ്ഞ് നാലു യാത്രക്കാർ മരിച്ചു. മാവേലിക്കര സ്വദേശികളായ രമാ മോഹൻ (51), അരുൺ ഹരി(40), സംഗീത്(45), ബിന്ദു (59) എന്നിവരാണ് മരിച്ചത്. വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസ് തിരികെ വരുമ്പോഴാണ് അപകടം സംഭവിച്ചത്. 34 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍. ബസിന്റെ ബ്രേക്ക് പോയതാണ് അപകടം സംഭവിക്കാനുളള കാരണമെന്ന് പ്രഥമിക വിവരം. പരുക്കേറ്റവരെ പീരുമേട്ടിലെയും മുണ്ടക്കയത്തെയും ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയിൽ കൊടും വളവുകൾ നിറഞ്ഞ പ്രദേശത്താണ് അപകടം നടന്നത്. ഇന്നു രാവിലെ ആറ് മണിയോടെയായിരുന്നു അപകടം.
ഇതോടൊപ്പം തന്നെ പൊതുജനശ്രദ്ധയിലേക്ക് സോഷ്യല്‍ മീഡിയയില്‍ ഷെയർ ചെയ്യപ്പെട്ട സാമൂഹിക ഉപകാരപ്രദമായ ഒരു മാറ്റർ ഇവിടെ ഷെയർ ചെയ്യുന്നു . റൂട്ടിലെ സ്ഥിരം യാത്രികനാണ് മാറ്റർ ഷെയർ ചെയ്തത്. ഈ റൂട്ടിൽ സ്ഥിരം പോകാറുള്ളത് ഞാൻ. കുട്ടിക്കാനം - മുണ്ടക്കയം പല അപകടങ്ങളും കണ്ടിട്ടുണ്ട് . പരിചയകുറവാണ് കാരണം. 2 nd and 3 rd ഗിയറിൽ മാത്രം വണ്ടി ഓടിക്കുക. 40 കിലോമീറ്ററിൽ ടോപ്പ് ഗിയർ ഇട്ടു ഓടിക്കും അപ്പോൾ ബ്രേക്ക് ചവിട്ടിയാൽ കിട്ടില്ല. കാരണം Drum Disc ചൂടാകും So നോ ഫ്രിക്ഷൻ.
What's Your Reaction?