സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ പുതിയ നീക്കം - മാലിന്യ വാഹക വാഹനങ്ങള്‍ നീരീക്ഷിക്കുന്നതിന് GPS നടപ്പിലാക്കുന്നതാണ് പുതിയ നടപടി.

കൊല്ലം : എറണാകുളം ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ സംവിധാനം പിന്നാലെ സാധ്യമായ ഇടങ്ങളിലില്‍ നടപ്പിലാക്കുമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ലോറികളെയും കണ്ടെയ്നറുകളെയും ആയിരിക്കും പ്രഥമികമായി ജിപിഎസ് മോണിറ്ററിങ്ങിന് ആദ്യം വിധേയമാക്കുക.
ഈമാസംതന്നെ മറ്റിടങ്ങളില്‍ ഇത് നടപ്പില്‍ വരമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധ്യക്ഷ എസ്. ശ്രീകല പറഞ്ഞു. ജി.പി.എസ്. ഘടിപ്പിച്ച വാഹനങ്ങള്‍ക്കുമാത്രമേ മേലില്‍ മാലിന്യം കൊണ്ടുപോകാനുള്ള അനുമതി നല്‍കൂ. ദേശീയ ഹരിത ട്രിബ്യൂണല്‍ ചെന്നൈ ബെഞ്ചിന്റെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി.
ഇത്തരം വാഹനങ്ങള്‍ക്ക് അനുമതി നല്‍കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്കും ശുചിത്വമിഷനും ഹരിതകേരളം മിഷനും ഈ നിബന്ധന ബാധകമാകും. കേരളത്തില്‍നിന്നുള്ള മാലിന്യം കര്‍ണാടകത്തിലെയും തമിഴ്‌നാട്ടിലെയും അതിര്‍ത്തി ഗ്രാമങ്ങളിലെ ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ തള്ളിയതിനാണ് ഹരിത ട്രിബ്യൂണല്‍ കേസെടുത്തത്. ഇതേപ്പറ്റി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (സി.പി.സി.ബി.) അന്വേഷിക്കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. ജൈവ, അജൈവ മാലിന്യങ്ങള്‍ക്കു പുറമേ ബയോമെഡിക്കല്‍ മാലിന്യങ്ങളും ഇപ്രകാരം തള്ളുന്നെന്ന് കേന്ദ്ര ബോര്‍ഡ് അന്വേഷണത്തില്‍ കണ്ടെത്തി.
: എറണാകുളം ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ സംവിധാനം പിന്നാലെ സാധ്യമായ ഇടങ്ങളിലില്‍ നടപ്പിലാക്കുമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ലോറികളെയും കണ്ടെയ്നറുകളെയും ആയിരിക്കും പ്രഥമികമായി ജിപിഎസ് മോണിറ്ററിങ്ങിന് ആദ്യം വിധേയമാക്കുക.
ഈമാസംതന്നെ മറ്റിടങ്ങളില്‍ ഇത് നടപ്പില്‍ വരമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധ്യക്ഷ എസ്. ശ്രീകല പറഞ്ഞു. ജി.പി.എസ്. ഘടിപ്പിച്ച വാഹനങ്ങള്‍ക്കുമാത്രമേ മേലില്‍ മാലിന്യം കൊണ്ടുപോകാനുള്ള അനുമതി നല്‍കൂ. ദേശീയ ഹരിത ട്രിബ്യൂണല്‍ ചെന്നൈ ബെഞ്ചിന്റെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി.
ഇത്തരം വാഹനങ്ങള്‍ക്ക് അനുമതി നല്‍കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്കും ശുചിത്വമിഷനും ഹരിതകേരളം മിഷനും ഈ നിബന്ധന ബാധകമാകും. കേരളത്തില്‍നിന്നുള്ള മാലിന്യം കര്‍ണാടകത്തിലെയും തമിഴ്‌നാട്ടിലെയും അതിര്‍ത്തി ഗ്രാമങ്ങളിലെ ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ തള്ളിയതിനാണ് ഹരിത ട്രിബ്യൂണല്‍ കേസെടുത്തത്. ഇതേപ്പറ്റി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (സി.പി.സി.ബി.) അന്വേഷിക്കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. ജൈവ, അജൈവ മാലിന്യങ്ങള്‍ക്കു പുറമേ ബയോമെഡിക്കല്‍ മാലിന്യങ്ങളും ഇപ്രകാരം തള്ളുന്നെന്ന് കേന്ദ്ര ബോര്‍ഡ് അന്വേഷണത്തില്‍ കണ്ടെത്തി.
What's Your Reaction?