നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്കൂളിൽ വിജയോല്‍സവം 2025 നടന്നു.
നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്കൂളിൽ വിജയോല്‍സവം 2025 നടന്നു. സംസ്ഥാന ഗവൺമെന്റും ശിശുക്ഷേമ സമിതിയും നൽകുന്ന ബാല്യം ഉജ്ജ്വലം പുരസ്കാരം നേടിയ ആദ്യശ്രീ എ നായരെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പ്രീമി ലാലിച്ചൻ പുരസ്കാരം നൽകി ആദരിച്ചു. ഇസാഫ് ബാങ്ക് സ്കൂളിന് നൽകിയ ടിവി ഇസാഫ് ബാങ്ക് റീജിയണൽ ഹെഡ് ശ്രീ പ്രദീപ് സാറിൽ നിന്നും സ്കൂൾ എസ് എം സി ചെയർപേഴ്സൺ ശ്രീമതി കവിത രഞ്ജിത്ത് ഏറ്റുവാങ്ങി. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പണിത് നൽകിയ ടോയ്‌ലറ്റ് കോംപ്ലക്സിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ ഡി ജയകുമാർ നിർവഹിച്ചു.നെടുങ്കണ്ടം ഉപ ജില്ലാതല മേളകളിൽ പുരസ്കാരം നേടിയ ഇരുന്നൂറോളം പ്രതിഭകളെ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺശ്രീമതി ബിന്ദു സഹദേവൻ, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് ശ്രീ എം എസ് മഹേശ്വരൻ, ഗ്രാമപഞ്ചായത്ത് അംഗം ശ്രീ ശിഹാബ്, മുൻ ഹെഡ്മാസ്റ്റർ ശ്രീ ടോം ലൂക്കോസ് എന്നിവർ ആദരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ ദീപു സാർ സ്വാഗതവും ഹെഡ്മാസ്റ്റർ സിബി പോൾ നന്ദിയും പറഞ്ഞു.സ്കൂൾ എസ് എം സി അംഗങ്ങളും അധ്യാപകരും നേതൃത്വം നൽകി
What's Your Reaction?