മലപ്പുറം പുതിയങ്ങാടിയില്‍ നേർച്ചകിടെ ആനയിടഞ്ഞു. ആളുകള്‍ ഭയന്നോടുന്നതിന് ഇടയില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

Jan 10, 2025 - 20:37
 0  2
മലപ്പുറം  പുതിയങ്ങാടിയില്‍ നേർച്ചകിടെ ആനയിടഞ്ഞു. ആളുകള്‍ ഭയന്നോടുന്നതിന് ഇടയില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

അപ്രതീക്ഷീതമായിട്ടാണ്  ആന നിന്ന നില്‍പ്പില്‍ ആള്‍ക്കൂട്ടത്തിന് അടുത്തേക്ക്  ഇടഞ്ഞ് അടുത്തത്. ആ സമയം   നേര്‍ച്ചക്കായി സ്ഥലത്ത് മുഴുവന്‍  ഒന്ന് ഓടി മാറാന്‍ പോലും വയ്യാത്ത രീതിയില്‍  ആളുകള്‍  നിറഞ്ഞു നില്‍ക്കുകയായിരുന്നു. ആന ഇടഞ്ഞ് വരുന്ന് കണ്ട് ഭയപ്പെട്ട ആളുകള്‍ ഓടി  ആനയില്‍ നിന്ന് അകന്ന് മാറാന്‍ ശ്രമിച്ചെങ്കിലും , ആളുകള്‍ തി ങ്ങി നിറഞ്ഞ് നിന്നിരുന്നതിനാല്‍ നടന്നടത്ത് ആനം ഒരാളെ തുമ്പിക്കെെയ്യില്‍ തൂക്കിയെടുത്ത്  വലിച്ചെറിയുകയാണ് ഉണ്ടായത്. സ്ഥലത്ത്  ഉണ്ടായിരുന്ന പാപ്പാന്‍മാര്‍ അവസരോചിതമായി ആനയെ മെരുക്കിയതിനാല്‍ ആണ്  സ്ഥിതി ശാന്തമായത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായിട്ടാണ് അറിയുന്നത്.  പോത്തന്നൂരിൽ നിന്ന് വന്ന വരവ് യാറത്തിന് മുന്നിൽ എത്തിയപ്പോഴാണ്  ആന ഇടഞ്ഞത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow