നെടുങ്കണ്ടം സിപിഎം ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കാര്‍ഷിക സെമിനാര്‍ നടന്നു.

Jan 11, 2025 - 13:04
 0  1
നെടുങ്കണ്ടം സിപിഎം ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍  കാര്‍ഷിക സെമിനാര്‍ നടന്നു.

ജില്ലയേയും സംസ്ഥാനത്തെയും ബാധിക്കുന്ന പൊതു വിഷയങ്ങളെ ആസ്പദമാക്കി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കാർഷിക വിരുദ്ധ വാണിജ്യ നയങ്ങളും ഏലത്തോട്ട മേഖലയും എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. നെടുങ്കണ്ടം ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു കാർഷിക സെമിനാർ.  അഖിലേന്ത്യാ കിസാൻസഭ ജനറൽ സെക്രട്ടറി ശ്രീ.വിജു കൃഷ്ണൻ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഉടുമ്പൻചോല എം.എൽ.എ. ശ്രീ. എം.എം. മണി സെമിനാറില്‍  അദ്ധ്യക്ഷത വഹിച്ചു.കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാക്സിസ്റ്റ്ന്റെ 24-ാം പാർട്ടി കോൺഗ്രസ് 2025 ഏപ്രിൽ മാസം 2 മുതൽ 6 വരെ മധുരയിൽ വച്ച് നടക്കുകയാണ്. ഇതിന്റെ മുന്നോടിയായി ഇടുക്കി ജില്ലാ സമ്മേളനം 2025 ഫെബ്രുവരി 4,5,6 തീയതികളിൽ തൊടുപുഴയിൽ വച്ച് നടക്കും.   ഈ കണ്‍വന്‍ഷനോട്  അനുബന്ധിച്ച്  ജില്ലയേയും സംസ്ഥാനത്തെയും ബാധിക്കുന്ന പൊതു വിഷയങ്ങളെ ആസ്പ ദമാക്കി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി 2024 ജനുവരി 10 രാവിലെ 10 മണിക്ക് കാർഷിക വിരുദ്ധ വാണിജ്യ നയങ്ങളും ഏലത്തോട്ട മേഖലയും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ നെടുങ്കണ്ടം ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചത്.നെടുങ്കണ്ടം സർവ്വീസ് സഹകരണ ബാങ്ക് ഹാളിലായിരുന്നു സെമിനാര്‍ നടന്നത്.     ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ, ട്രേഡ് യൂണിയൻ നേതാക്കൾ, കർഷക സംഘടനാ പ്രതിനിധികൾ, വ്യാപാരി സംഘടനാ പ്രതിനിധികൾ തുടങ്ങിയവര്‍ സെമിനാറില്‍ ഭാഗമായി.  സി.പി.ഐ.എം. ജില്ലാ സെക്രട്ടറി ശ്രീ. സി.വി. വർഗീസ് ആമുഖപ്രഭാഷണം നടത്തി. റ്റിഎം ജോണ്‍ സ്വാഗതം പറഞ്ഞു.വണ്ടൻമേട് കാർഡമം പ്ലാന്റേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി ശ്രീ. പി.ആർ.സന്തോഷ് വിഷയാവതരണം നടത്തി.  സംസ്ഥാന കാർഷിക കടാശ്വാസ കമ്മീഷൻ അംഗം  ശ്രീ. ജോസ് പാലത്തിനാൽ,കെ.പി.സി.സി. സെക്രട്ടറി  അഡ്വ. എം.എൻ. ഗോപി ,സി.പി.ഐ. മണ്ഡലം സെക്രട്ടറി ശ്രീ.കെ.ജി. ഓമനക്കുട്ടൻ, കേരളാ കോൺഗ്രസ്സ് നി.മ.പ്രസിഡന്റ്  ശ്രീ. ജിൻസൺ വർക്കി , മുസ്ളീം ലീഗിന്‍റെ ശ്രീ. യുനസ് പി.എസ്,  കേരളാ കോൺഗ്രസ്സ് ജെ, സംസ്ഥാന കമ്മറ്റിയംഗം ശ്രീ. ജോസ് പൊട്ടംപ്ലാക്കൽ ,  ജനാധിപത്യ കേരളാ കോൺഗ്രസ്സ്, ജില്ലാ പ്രസിഡന്റ്  ശ്രീ. സിബി മൂലേപ്പറമ്പിൽ ,  എൻ.സി.പി. ജില്ലാ   പ്രസിഡന്റ് അഡ്വ. കെ.റ്റി. മൈക്കിൾ,  ജനതാദൾ എസ്. ജില്ലാസെക്രട്ടറി ശ്രീ.സനൽകുമാർ മംഗലശ്ശേരി,  ആർ.ജെ.ഡി. ജില്ലാ പ്രസിഡന്റ് ശ്രീ.എം.കെ. ജോസഫ്,  സി.ഐ.ടി.യു എം.പി.ഇ, യൂണിയൻ ജനറൽ  സെക്രട്ടറി ശ്രീ. കെ.എസ്. മോഹനൻ , സി.ഐ.ടി.യു   യൂണിയൻ എച്ച്.ആർ.റ്റി.റ്റി. പ്രസിഡന്റ് ശ്രീ. വി.എൻ. മോഹനൻ, അഖിലേന്ത്യാ കർഷകതൊഴിലാളി യൂണിയൻ കേന്ദ്രകമ്മറ്റി അംഗം ശ്രീ. പി.എൻ. വിജയൻ, കേരള കർഷക സംഘം ശ്രീ. എൻ.കെ. ഗോപിനാഥൻ തുടങ്ങിയയവര്‍ ചര്‍ച്ച നയിച്ചു.  സ്വാഗത സംഘം കൺവീനർ ശ്രീ. വി.സി. അനിൽ  കൃതജ്ഞത പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow