കേരള രാജ്യാന്തര ഊര്‍ജമേള ഓണ്‍ലൈന്‍ മെഗാ ക്വിസ്: ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ

Jan 17, 2025 - 14:41
 0  2
കേരള രാജ്യാന്തര ഊര്‍ജമേള ഓണ്‍ലൈന്‍ മെഗാ ക്വിസ്: ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ

എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 7, 8, 9 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ഊര്‍ജമേളയുടെ ഭാഗമായി മെഗാക്വിസ് മത്സരം സംഘടിപ്പിക്കും. എല്ലാ പ്രായത്തിലും ഉള്ളവര്‍ക്ക് മത്സരിക്കാന്‍ സാധിക്കുന്ന മെഗാക്വിസില്‍  ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്തോ www.quiz.iefk.in എന്ന പോര്‍ട്ടലിലൂടെയോ മത്സരാര്‍ത്ഥികള്‍ക്ക് രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കാം. ആദ്യഘട്ട മത്സരം ഓണ്‍ലൈനായി ഫെബ്രുവരി 2 ന് വൈകിട്ട് 3 മണിക്ക് നടക്കും. 
ആദ്യഘട്ട മത്സര വിജയികള്‍ ഫെബ്രുവരി 9 ന് ഐ ഇ എഫ്‌ കെ വേദിയില്‍ വെച്ച് നടക്കുന്ന ഗ്രാന്റ് ഫിനാലെയിലേക്ക് യോഗ്യത നേടും. പ്രശസ്തിപത്രം, ഫലകം  എന്നിവയോടൊപ്പം ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും രണ്ടാം സമ്മാനമായി  50,000 രൂപയും മൂന്നാം സമ്മാനമായി 25,000 രൂപയും വിജയികള്‍ക്ക് ലഭിക്കും. കൂടാതെ നിരവധി പ്രോത്സാഹന സമ്മാനങ്ങളും മറ്റ് വിജയികള്‍ക്ക്  ലഭിക്കും. രജിസ്ട്രേഷനുള്ള അവസാന തീയതി ജനുവരി 26. ഫോണ്‍: 0471-2594922.

What's Your Reaction?

like

dislike

love

funny

angry

sad

wow