ഇൻകുബേഷൻ സെന്റർ: അപേക്ഷ ക്ഷണിച്ചു
സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിൻറെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിട്യൂട്ട് ഫോർ എന്റർപ്രണര്ഷിപ്പ് ഡവലപ്മെന്റ് ( കീഡ്) ഇൻകുബേഷൻ സെന്റര്‍ ആരംഭിക്കുന്നു. അങ്കമാലിയിലുള്ള കീഡിൻ്റെ എന്റർപ്രൈസ് ഡെവലപ്മെൻറ് സെന്ററിൽ (ഇ ഡി സി) ആണ് ഇൻകുബേഷൻ ആരംഭിക്കുന്നത്. പ്രാരംഭ ഘട്ടത്തിലുള്ള സ്റ്റാർട്ടപ്പുകൾക്കും അതുപോലെ തന്നെ കേരളത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന എം എസ് എം ഇകൾക്കും അപേക്ഷിക്കാം.
ഇൻകുബേഷനായി അഥവാ കോ-വര്‍ക്കിംഗിനായി 21 ക്യുബിക്കിൾ സ്‌പേസുകൾ: സഹകരണം, സർഗ്ഗാത്മകത, ഉൽപ്പാദനക്ഷമത എന്നിവ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് അത്യാധുനിക ഇൻകുബേഷൻ/ വർക്ക്‌സ്‌പെയ്‌സ് രൂപകൽപ്പന ചെയ്തിരിക്കുന്നത് .
ഓഫീസ് സ്ഥലത്തിനപ്പുറം, തിരഞ്ഞെക്കപ്പെടുന്നവര്‍ക്ക് മെൻ്റർഷിപ്പ്, നെറ്റ്‌വർക്കിംഗ് അവസരങ്ങൾ, വർക്ക്‌ഷോപ്പുകൾ, ബിസിനസ്സ് വളർച്ച ലക്ഷ്യമിട്ടുള്ള വിശാലമായ അവസരങ്ങൾ എന്നിവയിൽ നിന്ന് പ്രയോജനം ലഭിക്കും.
ഹൈ സ്പീഡ് വൈ-ഫൈ സൗകര്യം, എയർകണ്ടീഷൻ ചെയ്ത വര്‍ക്ക് സ്പേസ്, മീറ്റിംഗ് ഹാൾ & കോൺഫറൻസ് ഹാൾ,
പ്രതി മാസം ജി എസ് ടി കൂടാതെ 5000 രൂപയാണ് ഒരു ക്യുബിക്കിളിനുള്ള സര്‍വീസ് ചാര്‍ജ്. താത്പര്യമുള്ളവർ ഓൺലൈനായി https://shorturl.at/czCKf ല്‍ January 31ന് മുൻപ് അപേക്ഷ സമർപ്പിക്കുക ഫോൺ: 0484 2532890/0484 2550322/ 9446047013/ 7994903058.
What's Your Reaction?