ശബരിമല നട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും
ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിന് ഇന്ന് തുടക്കമാകും. വൈകിട്ട് അഞ്ചിന് മേല്‍ശാന്തി പി എന്‍ മഹേഷ് നമ്ബൂതിരി നട തുറന്ന് ദീപം തെളിയിക്കും.
തിരുവനന്തപുരം: ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിന് ഇന്ന് തുടക്കമാകും. വൈകിട്ട് അഞ്ചിന് മേല്‍ശാന്തി പി എന്‍ മഹേഷ് നമ്ബൂതിരി നട തുറന്ന് ദീപം തെളിയിക്കും.
മണ്ഡല, മകരവിളക്ക് മഹോത്സവത്തിനായി വെള്ളിയാഴ്ച വൈകിട്ട് നടതുറക്കുന്ന സാഹചര്യത്തില്‍ ഉച്ചയ്ക്ക് ഒരു മണി മുതല്‍ പമ്ബയില്‍ നിന്ന് സന്നിധാനത്തേയ്ക്ക് ഭക്തജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുമെന്നു പോലീസ് അറിയിച്ചു. വൃശ്ചിക മാസം 1 ശനിയാഴ്ച പുലര്‍ച്ചെ 3 മണിക്കാണ് നട തുറക്കുക.
What's Your Reaction?