സ്വര്‍ണവിലയില്‍ 280 രൂപയുടെ വര്‍ധന: പവന് 58,080 രൂപയായി
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 58,080 രൂപയായി. 280 രൂപയാണ് കൂടിയത്. ഗ്രാമിനാകട്ടെ 7260 രൂപയുമായി.രാജ്യത്തെ കമ്മോഡിറ്റി എക്സ്ചേഞ്ച് ആയ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണ വില 77816 രൂപയാണ്. അന്താരാഷ്ട്ര വിപണിയില്‍ സ്പോട് ഗോള്ഡിന് ട്രോയ് ഔണ്‍സിനു 2,657.95 ഡോളര്‍ നിലവാരത്തിലുമാണ് വ്യാപാരം നടക്കുന്നത്.
What's Your Reaction?