നെടുംകണ്ടം ഗവ:ഹയർ സെക്കൻ്ററി ആൻഡ് വെക്കേഷണൽ ഹയർ സെക്കൻ്ററി സ്റ്റൂളിൻ്റെ സുവർണ ജൂബിലി നടന്നു
രാവിലെയും ഉച്ചക്കു മായിട്ടായിരുന്നു സുവർണ ജൂബിലിയുടെ തുടക്കമായിട്ടുള്ള പരിപാടികൾ നടന്നത്. രാവിലെ പൂർവ്വ അധ്യാപക സംഗമവും ഉച്ചതിരിഞ്ഞ് പൂർവ്വ വിദ്യാർത്ഥി സംഗമവും ആയിരുന്നു നടന്നത്. പൂർവ അധ്യാപക സംഗമത്തിൻ്റെ ഉദ്ഘാടനം പൂർവ്വാധ്യാപിക പി.കെ വിജയമ്മ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പ്രീമീ ലാലിച്ചൻ അധ്യക്ഷനായിരുന്നു. വാർഡ് മെമ്പർമാരായ ബിന്ദു സഹദേവൻ , M.S മഹേശ്വരൻ, സംഘാടക സമിതിക്ക് വേണ്ടി എം സുകുമാരൻ , പൂർവ്വ അധ്യാപകർ, സ്കൂൾ പിടിഎ അംഗങ്ങൾ എന്നിവർ സംസാരിച്ചു. ഉച്ചതിരിഞ്ഞുള്ള പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പൂർവ്വ വിദ്യാർത്ഥിയും മുൻ തഹസിൽദാറുമായിരുന്ന PK ഷാജി അധ്യക്ഷത വഹിച്ചു. ബിജു പുളിക്കലേടത്ത് മുഖ്യപ്രഭാഷണം നടത്തി. പൂർവ വിദ്യാർത്ഥിയും ചങ്ങനാശ്ശേരി Nss കോളേജ് അധ്യാപകനുമായ കെ പി ജയകുമാർ ആയിരുന്നു ഉദ്ഘാടകൻ. വേദിയിൽ കുട്ടികളുടെ കലാപാടികൾ രണ്ട് ദിവസമായി നടന്ന് കൊണ്ടിരിക്കുകയാണ്. ഇന്ന് സുവർണ ജൂബിലിയുടെ സമാപന സമ്മേളനം നടക്കും.
What's Your Reaction?