നെടുംങ്കണ്ടം ഹോളിക്രോസ് കോൺവെൻ്റ് സ്കൂളിൻ്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി സ്പോർട്സ് ഇവൻ്റ് നടത്തപ്പെട്ടു.
സ്കൂളിൻ്റെ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് റോമിയോ സെബാസ്റ്റ്യൻ ആണ് നിർവ്വഹിച്ചത്. കുട്ടികളുടെ ഭാവിയിൽ കായികത്തിനുള്ള പ്രാധാന്യത്തെക്കുറിച്ചും വിഷയ പ്രസത്കതമായ കാര്യങ്ങളും ആയിരുന്നു ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പങ്ക് വെച്ചത്. നെടുംകണ്ടം സെൻ്റ് സെബാസ്റ്റ്യൻ മേജർ ആർക്കി എപ്പിസ്കോപ്പൽ ചർച്ച് സഹവികാരി റവ.ഫാദർ മെൽവിൻ കരിവേലിക്കൽ പരിപാടിയിൽ മുഖ്യാതിഥി ആയിരുന്നു.
മർച്ച് പാസോടെയാണ് പരിപാടിക്ക് തുടക്കമായത്. കുട്ടികൾ വിവിധ നിറങ്ങളിലുള്ള യൂണിഫോം മും ബാൻ്റ് മേളത്തോടൊപ്പം ചുവട് വെച്ച് നീങ്ങുന്നത് കാഴ്ചക്ക് വളരെ മനോഹരമായിരുന്നു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് റോമിയോ സെബാ സ്റ്റ്യൻ തന്നെയായിരുന്നു ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ചത്. മേൽ അധ്യാപിക കൂടിയായ . സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജെസ്റ്റിന ജോസഫ്സിസ്റ്ററാണ് മാർച്ച് പാസ് കുട്ടികളി’ൽ നിന്ന് സ്വീകരിച്ചത്. സ്പോർട്സ് ഇവൻ്റിനോപ്പം സമാധാനത്തിൻ്റെ പ്രതീകമായ പ്രാവിനെ പറത്തി, അതോടൊപ്പം തന്നെ സ്പോർട്ട് സിന് തുടക്കമിടുന്ന ഒളിമ്പിക് വിളക്ക് തെളിയിക്കുകയും ചെയ്തു. വിവിധ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് ഇവൻ്റിൻ്റെ ഭാഗമായി മെഡലുകളും സമ്മാനിച്ചു. അതിശയകരവും രസകരവുമായ പ്രകടനമായിരുന്നു പിന്നീട് കുട്ടികൾ സ്കൂൾ മൈതാനത്തിൽ അവതരിപ്പിക്കുക ഉണ്ടായത്. കുട്ടികളുടെ കായിക മത്സരങ്ങളും വ്യത്യസ്തങ്ങളായ നൃത്ത പരിപാടികളും കരാട്ടെ പ്രകടനങ്ങളും റോളർ സ്‌കേറ്റിംഗ് ബാൻഡ് ഡിസ്പ്ലേ തുടങ്ങിയവയും നടത്തപ്പെട്ടു .
മാനേജർ സിസ്റ്റർ ലീന ഞാലിയത്ത് വൈസ് പ്രിൻസിപ്പൽ സിസ്റ്റർ റാണി വർഗീസ് ഹെഡ്മിസ്ട്രസ് സിസ്റ്റർ ലില്ലി തോമസ് പി ടി എ പ്രസിഡണ്ട് ശ്രീ ഷിബി പായിക്കാട്ട് മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി സീലിയ ജോയ്സ് സ്റ്റാഫ് സെക്രട്ടറി ശ്രീമതി ജെസി ജേക്കബ് എൻ സി സി 33 കേരള ബറ്റാലിയൻ ഓഫീസർമാരായ രതീഷ് രാജ് , എം ഐ രാജ് ,സുധീർ കുമാർ തുടങ്ങിയവർ ആശംസകൾ നേർന്നു. ദേശീയ ഗാനത്തോടെ പരിപാടികൾ സമാപിച്ചു.
What's Your Reaction?