കേരളത്തില്‍ അപകടങ്ങള്‍ കൂടി, 2024 ലെ കണക്ക് ഇങ്ങനെ
എ.ഐ. ക്യാമറകളും എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനവും മരണനിരക്ക് കുറയ്ക്കാന്‍ സഹായകരമായതായാണ് പോലീസിന്റെയും മോട്ടോര്‍വാഹനവകുപ്പിന്റെയും വിലയിരുത്തല്‍. 2016 മുതലുള്ള കണക്കുകള്‍ കോവിഡ് കാലത്തൊഴികെ ശരാശി 4300 പേര്‍വരെ ഒരുവര്‍ഷം റോഡപകടങ്ങളില്‍ കൊല്ലപ്പെടുന്നുണ്ടെന്നായിരുന്നു.
20-30 ശതമാനം അപകടങ്ങളേ രാത്രിയില്‍ നടക്കുന്നുള്ളൂവെങ്കിലും കൊല്ലപ്പെടുന്നവരുടെ 50 ശതമാനത്തിലധികവും ഈ സമയത്താണ്. അതിവേഗത്തിനും അശ്രദ്ധയ്ക്കുമൊപ്പം റോഡുകളുടെ മോശം സ്ഥിതിയും വാഹനപ്പെരുപ്പവും അപകടങ്ങള്‍ കൂട്ടുന്നുണ്ട്.
What's Your Reaction?