ഇനി വിമാനത്തിൽ കയറുമ്പോൾ ഒരു ബാഗ് മാത്രം ; പുതിയ ബാഗേജ് നിര്‍ദേശങ്ങള്‍
ഇനി വിമാനത്തിൽ കയറുമ്പോൾ ഒരു ബാഗ് മാത്രം ; പുതിയ ബാഗേജ് നിര്‍ദേശങ്ങള്‍
വിമാനയാത്രികര്‍ക്കു കൂടെ കരുതാവുന്ന ഹാന്‍ഡ് ബാഗിന്റെ കാര്യത്തില്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി(ബിസിഎഎസ്) നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു. മേയ് രണ്ടു മുതല്‍ വിമാനയാത്രികര്‍ക്ക് ഒരു കാബനിന്‍ ബാഗോ അല്ലെങ്കില്‍ ഹാന്‍ഡ്ബാഗോ മാത്രമേ കൂടെ കൊണ്ടുപോവാന്‍ സാധിക്കുകയുള്ളു. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ വ്യോമയാന കമ്പനികള്‍ ഇക്കാര്യം വിശദീകരിച്ചുകൊണ്ട് അവരുടെ പോളിസിയില്‍ മാറ്റം വരുത്തി തുടങ്ങിയിട്ടുണ്ട്.
വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനകള്‍ എളുപ്പത്തിലാക്കുകയും തിരക്കു കുറക്കുകയും ലക്ഷ്യമിട്ടാണ് ഈ നടപടി. യാത്രികര്‍ക്കും വിമാനത്താവള അധികൃതര്‍ക്കും ഇത് സമയലാഭം നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിമാന യാത്രികരുടെ എണ്ണത്തില്‍ സമീപകാലത്ത് വലിയ വര്‍ധനവുണ്ടായിരുന്നു. ഇതു കൂടി കണക്കിലെടുത്താണ് ബിസിഎഎസും സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സും(സിഐഎസ്എഫ്) ഹാന്‍ഡ് ബാഗേജിന്റെ കാര്യത്തില്‍ കുറച്ചു കൂടി കര്‍ശന നടപടികള്‍ക്കൊരുങ്ങുന്നത്.
What's Your Reaction?