വാഗമണ്ണില്‍ മലമുകളില്‍നിന്നു കൂറ്റന്‍ പാറകല്ലുകള്‍ വഴിയിലേക്ക് ഉരുണ്ടുവീണു ; കല്ല് റോഡിലേക്ക് വീണത് 200 മീറ്ററോളം പാറയിലൂടെ നിരങ്ങി
വാഗമണ്ണില്‍ മലമുകളില്‍നിന്നു കൂറ്റന്‍ പാറകല്ലുകള്‍ വഴിയിലേക്ക് ഉരുണ്ടുവീണു ; കല്ല് റോഡിലേക്ക് വീണത് 200 മീറ്ററോളം പാറയിലൂടെ നിരങ്ങി ഈരാറ്റുപേട്ട: വാഗമണ്‍ റോഡില്‍ കാരികാട് ടോപ്പിന് സമീപം മലമുകളില്‍നിന്നു കൂറ്റന്‍ കല്ലുകള്‍ റോഡിലേയ്ക്ക് ഉരുണ്ടുവീണു. ഇന്നലെ രാവിലെ 8.20 നാണ് സംഭവം.ഈ സമയത്ത് വാഹനങ്ങള്‍ ഒന്നും റോഡില്‍ ഇല്ലായിരുന്നതിനാല്‍ വലിയ അത്യാഹിതം ഒഴിവായി. കല്ല് റോഡില്‍ പതിച്ചു പല കഷണങ്ങളായി ചിതറി. ഏതാനുംനേരം റോഡില്‍ ഗതാഗതം തടസപ്പെട്ടു. 50 അടിയോളം ഉയരത്തില്‍ നിന്നാണ് കല്ല് റോഡിലേക്ക് പതിച്ചത്. റോഡില്‍ വീണ് ചിതറിയ കല്ലിന്റെ ഭാഗങ്ങള്‍ റോഡിന് താഴ്ഭാഗത്തേയ്ക്കും ചിതറി. 200 മീറ്ററോളം പാറയിലൂടെ നിരങ്ങിയാണ് കല്ല് റോഡിലേക്ക് വീണത്. കല്ല് ഉരുണ്ട് വന്ന പ്രദേശത്ത് ഇനിയും അപകടകരമായ രീതിയില്‍ കല്ലുകള്‍ ഇരിപ്പുണ്ട്. പഞ്ചായത്ത് അംഗങ്ങളായ മോഹനന്‍ കുട്ടപ്പന്‍, പി.എസ്. രതീഷ് എന്നിവരുടെ നേതൃത്വത്തില്‍ കല്ലുകള്‍ റോഡിന് അരികിലേക്ക് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
ഈരാറ്റുപേട്ട: വാഗമണ്‍ റോഡില്‍ കാരികാട് ടോപ്പിന് സമീപം മലമുകളില്‍നിന്നു കൂറ്റന്‍ കല്ലുകള്‍ റോഡിലേയ്ക്ക് ഉരുണ്ടുവീണു. ഇന്നലെ രാവിലെ 8.20 നാണ് സംഭവം.ഈ സമയത്ത് വാഹനങ്ങള്‍ ഒന്നും റോഡില്‍ ഇല്ലായിരുന്നതിനാല്‍ വലിയ അത്യാഹിതം ഒഴിവായി.
കല്ല് റോഡില്‍ പതിച്ചു പല കഷണങ്ങളായി ചിതറി. ഏതാനുംനേരം റോഡില്‍ ഗതാഗതം തടസപ്പെട്ടു. 50 അടിയോളം ഉയരത്തില്‍ നിന്നാണ് കല്ല് റോഡിലേക്ക് പതിച്ചത്. റോഡില്‍ വീണ് ചിതറിയ കല്ലിന്റെ ഭാഗങ്ങള്‍ റോഡിന് താഴ്ഭാഗത്തേയ്ക്കും ചിതറി. 200 മീറ്ററോളം പാറയിലൂടെ നിരങ്ങിയാണ് കല്ല് റോഡിലേക്ക് വീണത്. കല്ല് ഉരുണ്ട് വന്ന പ്രദേശത്ത് ഇനിയും അപകടകരമായ രീതിയില്‍ കല്ലുകള്‍ ഇരിപ്പുണ്ട്. പഞ്ചായത്ത് അംഗങ്ങളായ മോഹനന്‍ കുട്ടപ്പന്‍, പി.എസ്. രതീഷ് എന്നിവരുടെ നേതൃത്വത്തില്‍ കല്ലുകള്‍ റോഡിന് അരികിലേക്ക് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
What's Your Reaction?