കപ്പടിക്കാൻ കണ്ണൂർ കച്ചകെട്ടി ; തൃശൂരും പിന്നോട്ടില്ല.
കപ്പടിക്കാൻ കണ്ണൂർ കച്ചകെട്ടി ; തൃശൂരും പിന്നോട്ടില്ല.
തിരുവനന്തപുരം: 63ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ സ്വർണക്കപ്പിനായുള്ള മത്സരം കടുപ്പിച്ച് കണ്ണൂരും കോഴിക്കോടും തൃശൂരും. നാലാംദിനമാണ് ഇപ്പോള്‍ പിന്നിട്ടിരിക്കുന്നത്. ഏറ്റവും കൂടുതൽ പോയിൻറ് നേടിയ സ്കൂളുകളുടെ പട്ടികയിൽ 123 പോയിന്റുമായി പാലക്കാട് ആലത്തൂർ ബി.എസ്.എസ് ഗുരുകുലം ഹയർസെക്കൻഡറി സ്കൂളാണ് മുന്നിൽ. 93 പോയിന്റുമായി തിരുവനന്തപുരം വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാമതും, 82 പോയിന്റുമായി ഇടുക്കി കുമാരമംഗലം എം.കെ.എൻ.എം.എച്ച്.എസ് മൂന്നാമതുമുണ്ട്.
ആകെയുള്ള 249 മത്സരയിനങ്ങളിൽ 179 എണ്ണം പൂർത്തിയാകുമ്പോൾ 713 പോയിന്‍റുമായി മുൻവർഷത്തെ ജേതാക്കളായ കണ്ണൂരാണ് മുന്നിൽ. 708 വീതം പോയിന്‍റുമായി തൃശൂരും കോഴിക്കോടും തൊട്ടുപിന്നാലെയുണ്ട്. നാലാമതുള്ള പാലക്കാടിന് 702 പോയിന്‍റാണുള്ളത്. ഇന്ന് 60 ഇനങ്ങളിൽ മത്സരം നടക്കും.
What's Your Reaction?