സ്വീപ് ജില്ലാതല പ്രസംഗ മത്സരം: കോപ്പറേറ്റീവ് സ്കൂൾ ഓഫ് ലോ വിദ്യാർത്ഥിനി റേച്ചൽ ജോർജിന് ഒന്നാം സ്ഥാനം

Jan 17, 2025 - 14:13
 0  0
സ്വീപ് ജില്ലാതല പ്രസംഗ മത്സരം: കോപ്പറേറ്റീവ് സ്കൂൾ ഓഫ് ലോ വിദ്യാർത്ഥിനി റേച്ചൽ ജോർജിന് ഒന്നാം സ്ഥാനം

ജനാധിപത്യത്തെ കുറിച്ച് അവബോധം നൽകാനും തിരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് യുവ തലമുറയെ ബോധവാൻമാരാകാാനും ദേശീയ യുവജന ദിനത്തോടനുബന്ധിച്ച്  ഇടുക്കി ജില്ലാ ഭരണകൂടവും, സ്വീപ്(sveep)ഉം ചേർന്ന് പ്രസംഗം മത്സരം സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ കോളേജുകളിൽ നടത്തിയ പ്രസംഗം മത്സരത്തിൽ വിജയികളായവരുടെ ജില്ലാതല മത്സരം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ വി വിഗ്നേശ്വരി ഉദ്ഘാടനം ചെയ്തു.  

മത്സരത്തിൽ കോപ്പറേറ്റീവ് സ്കൂൾ ഓഫ് ലോ വിദ്യാർത്ഥിനി റേച്ചൽ ജോർജ് ഒന്നാം സ്ഥാനവും നെടുങ്കണ്ടം ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സ് ആൻറ് സയൻസ് വിദ്യാർഥിനി അന്ന എൽദോസ് രണ്ടാം സ്ഥാനവും മുരിക്കാശേരി സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിലെ മെറിൻ ബിജു മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക്  ക്ലിയർ ഐ എ എസ് ഡോട്ട് കോമിൻ്റെ (clearlas.com) പ്രിലിമിനറി, മെയിൻ പരീക്ഷകൾക്കും ഇൻ്റർവ്യൂവിനുമുള്ള സിവിൽ സർവ്വീസ് പരിശീലനമാണ് സമ്മാനമായി നൽകുക.ഈ മാസം 25 ന്  ദേശീയ സമ്മതിദാന ദിനത്തിൽ സമ്മാന വിതരണം നടത്തും.

യുവജനങ്ങളുടെ പങ്കാളിത്തം,  പൗരസമൂഹത്തിലേക്കുള്ള വളർച്ച, കടമകൾ  എന്നിവ സംബന്ധിച്ച് മത്സരാർത്ഥികളുമായി  ജില്ലാ കളക്ടർ സംവദിച്ചു. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എ കെ ഷാജി , ജില്ലാ പ്ലാനിങ് ഓഫീസർ ദീപ ചന്ദ്രൻ, സ്വീപ് നോഡൽ ഓഫീസർ ലിപു ലോറൻസ് എന്നിവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow