കണ്ണൂര്‍ അരങ്ങത്ത് കാറും ബസും കൂട്ടിയിടിച്ചു കാര്‍യാത്രികന് ഗുരുതര പരിക്ക്.
പയ്യന്നൂര്‍ക്ക് പോകുകയായിരുന്ന സര്‍വ്വീസ് ബസും ആലങ്കോട്ടേക്ക് പോകുകയായിരുന്ന കാറും തമ്മിലായിരുന്നു അപകടമുണ്ടായത്. അപകടത്തിന്‍ കാര്‍ യാത്രികന് ഗുരുതരമായി പരിക്കേറ്റാതയാണ് വിവരം. ബസിന് ഉളളില്‍ 6 ഓളം പേര്‍ ഉണ്ടായിരുന്നു. അതില്‍ ഒരാള്‍ക്ക് നിസാര പരിക്കുമുണ്ട്. പരിക്കേറ്റ ഇരുവരേയും ആലങ്കോട് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കാറും ബസും അമിതവേഗതയില്‍ ആയിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഓവര്‍ടേക്കിങ്ങ് സമയത്താണ് അപകടമുണ്ടായതെന്നും പറയുന്നു.
What's Your Reaction?