മുല്ലപ്പെരിയാറിന്‍റെ സുരക്ഷ ആശങ്ക : ഇനി മുതല്‍ പുതിയ മേൽനോട്ടസമിതി പഠിക്കും
ന്യൂഡല്‍ഹി: മുല്ലപ്പെരിയാറിന്‍റെ സുരക്ഷാകാര്യങ്ങളില്‍ വിശദമായ നീക്ക് പോക്ക് വരുത്തുന്നതിനായി വിഷയം , ദേശീയ ഡാം സുരക്ഷാ അതോറിറ്റിയെ ഏല്‍പ്പിച്ചു. കൂടുതല്‍ ഫലപ്രദമായ ഒരു മറുപടിക്കാണ് പുതിയ മേല്‍നോട്ട സമിതിയെ ചാര്‍ജ്ജ് കേന്ദ്രം ഏല്‍പ്പിച്ചിരിക്കുന്നത്. ദേശീയ ഡാം സുരക്ഷാ അതോറിറ്റി ചെയര്‍മാനാണ് പുതിയ അധ്യക്ഷന്‍. പഴയ സമിതിയെ പിരിച്ചു വിട്ടതിന് ശേഷമാണ് ഈ നടപടി ഉണ്ടായിരിക്കുന്നത്. സുരക്ഷ ഉള്‍പ്പെടെയുള്ള ഡാം സുരക്ഷാ അതോറിറ്റിയെ ഏല്‍പ്പിക്കുമെന്ന് മുന്‍പ് കേന്ദ്ര ജല കമ്മിഷന്‍ സുപ്രീം കോടതിയെ ധരിപ്പിച്ചിരുന്നു. ഇതിന്‍റെ മുന്നോട്ടുളള നീക്ക് പോക്കായിട്ടാണ്
ഡാം സുരക്ഷാ അതോറിറ്റിക്ക് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ കാര്യങ്ങള്‍ കൈമാറിക്കൊണ്ടുള്ള ഉത്തരവ് കേന്ദ്ര ജലശക്തി മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ മേല്‍നോട്ട സമിതിയുടെ അധ്യക്ഷന്‍ ജല കമ്മിഷന്റെ ചെയര്‍മാന്‍ ആയിരുന്നു.
What's Your Reaction?