എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് ഇല്ലാതാക്കാനുള്ള നീക്കം ചെറുക്കണം : എൻ അരുൺ
കാക്കനാട് : കേരളത്തിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് റജിസ്റ്റർ ചെയ്ത് തൊഴിൽ നിയമനം കാത്തിരിക്കുന്ന ലക്ഷക്കണക്കിനാളുകളുടെ തൊഴിൽ പ്രതീക്ഷകൾക്ക് മങ്ങലേൽപിച്ചു കൊണ്ട് തസ്തികകൾ വെട്ടിക്കുറക്കാനും അത് വഴി സിവിൽ സർവീസിനെ ദുർബലപ്പെടുത്താനുമുള്ള ശ്രമം അത്യന്തം ആശങ്കയുളവാക്കുന്നതാണെന്നും തസ്തികകളിൽ സ്ഥിര നിയമനം ഇല്ലായ്മ ചെയ്യാനും കുടുംബശ്രീ, കെക്സ്കോൺ അടക്കമുള്ള എജൻസികൾ വഴി ദിവസക്കൂലിക്ക് ആളുകളെ നിയമിക്കാനുമുള്ള
നീക്കം ചെറുത്ത് തോൽപ്പിക്കേണ്ടതാണെന്ന് എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ. എ ഐ വൈ എഫ് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ വേതനം നൽകുന്ന താൽക്കാലിക തസ്തികകളിലെല്ലാം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴി മാത്രമേ നിയമനം നടത്താവൂ എന്ന 2004 ലെ ഉത്തരവ് കാറ്റിൽ പറത്തിക്കൊണ്ടാണ് ഇത്തരം പ്രവണതകൾ അരങ്ങേറുന്നതെന്നും ഇടത് പക്ഷ ജനാധിപത്യ മുന്നണിയുടെ പ്രഖ്യാപിത നയങ്ങൾക്ക് വിരുദ്ധമായുള്ള നിലപാടുകൾ സർക്കാർ അടിയന്തിരമായി പുന : പരിശോധിക്കണമെന്നും അരുൺ ആവശ്യപ്പെട്ടു
തൃക്കാക്കര നഗരസഭാ ഓഫീസിന് സമീപത്ത് നിന്നും ആരംഭിച്ച മാർച്ച് കലക്ടറേറ്റിന് മുന്നിൽ പൊലീസ് തടഞ്ഞു. തുടന്ന് നടന്ന യോഗത്തിൽ എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് പി കെ രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ ആർ റെനീഷ്, സി പി ഐ തൃക്കാക്കര മണ്ഡലം സെക്രട്ടറി കെ കെ സന്തോഷ് ബാബു, രേഖ ശ്രീജേഷ്, റോക്കി ജിബിൻ, കെ ബി നിസാർ, പ്രമേഷ് വി ബാബു, ആൻറണി ടി എ , കെ കെ അൻഷാദ്, നിതിൻ കുര്യൻ, എം ആർ സുർജിത്, അശ്വന്ത് പുരുഷൻ എന്നിവർ പ്രസംഗിച്ചു.
What's Your Reaction?