കുട്ടികള്‍ക്ക് ഒപ്പം തകര്‍ത്ത് ഡാന്‍സ് ചെയ്ത് ഇരട്ടിയാര്‍ പഞ്ചായത്ത് പ്രസിഡന്‍റ്.

Jan 16, 2025 - 16:47
 0  6
കുട്ടികള്‍ക്ക്  ഒപ്പം തകര്‍ത്ത് ഡാന്‍സ് ചെയ്ത്  ഇരട്ടിയാര്‍   പഞ്ചായത്ത് പ്രസിഡന്‍റ്.

കുട്ടികള്‍ അടിച്ച് പൊളിക്കുന്നത് കണ്ടപ്പോള്‍ നോക്കി  നില്‍ക്കാന്‍ കഴിഞ്ഞില്ല. ഒപ്പം എല്ലാരും ചേര്‍ന്ന് അവരെ അങ്ങ്  പ്രോല്‍സാഹിപ്പിച്ചു. ഇതേ വേദിയില്‍ തന്നെ  ഇരട്ടയാര്‍  ഗ്രാമപഞ്ചായത്ത്  പ്രസിഡന്‍റെ്  ആനന്ദ് വിളയിലും കുട്ടികളോടോപ്പം  അങ്ങ് കൂടി. തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ  സ്പെഷ്യല്‍  കഴിവുകളുളള കുട്ടികളുടെ കലാകായിക മേളയിലായിരുന്നു ഏവര്‍ക്കും രസകരമായ നിമിഷങ്ങള്‍  നടന്നത്. വിസ്മയിപ്പിക്കുന്ന  പ്രകടനങ്ങളായിരുന്നു കുട്ടികള്‍ മേളയില്‍ നടത്തിയിരുന്നത്. ഇരട്ടയാർ   വനിതാ സാംസ്ക്കാരിക നിലയത്തില്‍

വെച്ചായിരുന്നു പരിപാടി നടന്നത് . കുട്ടികള്‍ക്ക് അവരുടെ  കഴിവുകള്‍  പ്രകടിപ്പിക്കുന്നതിനായി ഇനിയും  ഇതുപോലെയുളള വേദികള്‍  ഒരുക്കേണ്ടത് അനിവാര്യമാണെന്ന്  പഞ്ചായത്ത് പ്രസിഡന്‍റെ്   ആനന്ദ് വിളയില്‍   അഭിപ്രായം പറഞ്ഞു.കുട്ടികളും അവരുടെ മാതാപിതാക്കാന്‍മാരും ,  അങ്കണവാടി അധ്യാപകരും , ICDS സൂപ്പർവൈസർമാരും  മെമ്പർമാരും എല്ലാം പങ്കെടുത്ത  പരിപാടി കുട്ടികള്‍ക്ക്  ഏറെ സന്തോഷം നല്‍കുന്ന  ഓര്‍മ്മയില്‍ അവര്‍ക്ക്  സൂക്ഷിക്കാന്‍ കഴിയുന്ന വിധമുളള നിമിഷങ്ങളായിരുന്നു.    

What's Your Reaction?

like

dislike

love

funny

angry

sad

wow