അതിഥി തൊഴിലാളികൾക്കായി "അതിഥി ആപ്പ്"
ഇടുക്കി : അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് അതിഥി ആപ്പ് പ്ലേ സ്റ്റോറിൽ സജ്ജമായതായി ജില്ലാ ലേബർ ഓഫീസർ കെ ആർ സ്മിത അറിയിച്ചു. അതിഥിതൊഴിലാളികൾക്കും , അവരുടെ കരാറുകാർ,തൊഴിലുടമകൾ എന്നിവർക്കും മൊബൈൽ ആപ്പിലൂടെ തൊഴിലാളികളെ രജിസ്റ്റർ ചെയ്യാം. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ലഭിക്കുന്ന നിർദ്ദേശങ്ങൾ പ്രകാരം വ്യക്തിവിവരങ്ങൾ, ഫോട്ടോ, ആധാർ എന്നിവ നൽകി രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാം.
അതിഥിപോർട്ടൽ വഴി ലഭിക്കുന്ന പ്രസ്തുത വിവരങ്ങൾ ബന്ധപ്പെട്ട അസി. ലേബർ ഓഫീസർ പരിശോധിച്ച് ഉറപ്പുവരുത്തും. പരിശോധന പൂർത്തിയാകുന്ന മുറയ്ക്ക് വെർച്വൽ ഐഡി കാർഡുകൾ തൊഴിലാളികൾക്ക് ആപ്പിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഇൻഷുറൻസ് അടക്കമുള്ള എല്ലാ ആനുകൂല്യങ്ങൾക്കും ആവശ്യങ്ങൾക്കും അടിസ്ഥാനമായി ഈ കാർഡാവും ഇനി ഉപയോഗിക്കുക.
1. പ്ലേ സ്റ്റോറിൽ നിന്നും "അതിഥി ആപ്പ്" download ചെയ്യുക
2. ഇതിൽ തൊഴിലാളികൾക്കും, കരാറുകാർ,തൊഴിലുടമകൾ എന്നിവർക്ക് "sign up" ഓപ്ഷൻ മുഖാന്തിരം രജിസ്റ്റർ ചെയ്യാവുന്നതാണ്
3. രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾ guest worker/employer/contractor ആയി login ചെയ്യണം,
4. ലോഗിൻ ചെയ്തുകഴിഞ്ഞാൽ അതിഥി തൊഴിലാളികളുടെ പേര് വിവരങ്ങൾ നൽകേണ്ടതാണ്.
5. ഫോട്ടോ, ആധാർ കാർഡ് കോപ്പി ഇവ അപ്‌ലോഡ് ചെയ്ത് രെജിസ്ട്രേഷൻ പൂർത്തിയാക്കുക.
കൂടുതൽ വിവരങ്ങൾക്ക് അതത് താലൂക്കുകളിലെ അസിസ്റ്റൻ്റ് ലേബർ ഓഫീസർമാരെയാണ് ബന്ധപ്പെടേണ്ടത്.
What's Your Reaction?