പണിമുടക്ക് പ്രചരണം ആവേശമാക്കി വനിതാ ജീവനക്കാർ.

strike

Jan 15, 2025 - 15:25
 0  4
പണിമുടക്ക് പ്രചരണം ആവേശമാക്കി വനിതാ ജീവനക്കാർ.

അധ്യാപക സർവീസ് സംഘടന ജനുവരി 22ന് ആഹ്വാനം ചെയ്തിട്ടുള്ള പണിമുടക്കിന് മുന്നോടിയായിട്ടുള്ള  പ്രചരണ പ്രവർത്തനം എറണാകുളം സിവിൽ സ്റ്റേഷനിൽ ജോയിന്റ് കൗൺസിൽ എറണാകുളം ജില്ല വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. ജോയിൻ കൗൺസിൽ വനിതാ ജീവനക്കാരുടെ നേതൃത്വത്തിൽ  ബാനർ കെട്ടിയും  പോസ്റ്റർ ഒട്ടിച്ചു,ചുവരെഴുത്ത് നടത്തിയും പ്രചരണ പ്രവർത്തനങ്ങൾ നടത്തി.  സിവില്‍സ്റ്റേഷന്‍ മേഖലാ സെക്രട്ടറി എം സി ഷൈല, മേഖലാ വനിതാ പ്രസിഡന്റ്  ഷിനി പി എസ്, ജോയിന്റ് സെക്രട്ടറി ലോലിത ജി,
ജീജ,  രമിത രമേശന്‍,  ലയ, ഗ്രീഷ്മ, നിഷാമോള്‍ എം.ജി,  ദര്‍ശനഗോപാല്‍, പ്രിയങ്ക,  ലേഖ ജയാനന്ദന്‍, വിദ്യ, ഡാര്‍ളി സ്കറിയ, സൗമ്യ, സുസ്മിത,അമിത തുടങ്ങിയവർ നേതൃത്വം നൽകി.
            പങ്കാളിത്ത പദ്ധതി പിൻവലിക്കാനുള്ള സർക്കാർ തീരുമാനം നടപ്പിലാക്കി പഴയ പെൻഷൻ പുനഃ സ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്ക്കരണ നടപടികൾ ആരംഭിക്കുക. ക്ഷാമബത്തയും ശമ്പള പരിഷ്ക്കരണ കുടിശ്ശികയും പൂർണ്ണമായിഅനുവദിക്കുക, ലീവ് സ്റ്റണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കുക, മെഡിസപ്പ് സർക്കാർ ഏറ്റെടുക്കുക, കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് 22
ന് സർക്കാർ ജീവനക്കാരും അദ്ധ്യാപകരും പണിമുടക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow