ഭക്ഷ്യവസ്തുക്കള്‍സൗജന്യമായി പരിശോധിക്കാൻ അവസരം
ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ സൗജന്യമായി പരിശോധിപ്പിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം
ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ സൗജന്യമായി പരിശോധിപ്പിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം.ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നേതൃത്വത്തില്‍ മൊബൈല്‍ ഭക്ഷ്യപരിശോധനാ ലാബോറട്ടറി വാഹനത്തിന്റെ ഡിസംബര്‍ മാസത്തെ പര്യടനം രണ്ടാം തിയ്യതി മുതല്‍ തുടങ്ങും. ഡിസംബര്‍ 2 മുതല്‍ 7 വരെ ഉടുമ്പന്‍ചോല, 9 മുതല്‍ 13 വരെ പീരുമേട് , 16 മുതല്‍ 21 വരെ തൊടുപുഴ , 23 മുതല്‍ 28 വരെ ഇടുക്കി , 30 മുതല്‍ 2025 ജനുവരി 4 വരെ ദേവികുളം എന്നിവിടങ്ങളില്‍ വാഹനം പര്യടനം നടത്തും . ഇവിടെ പൊതുജനങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ തികച്ചും സൗജന്യമായി പരിശോധനയ്ക്ക് വിധേയമാക്കാം. ഫോൺ: 04862 220066
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഇടുക്കി
വാര്‍ത്താക്കുറിപ്പ്
30 നവംബര്‍ 2024
What's Your Reaction?