12-കാരന്‍ ഒറ്റക്ക് റെയില്‍വേ സ്റ്റേഷനില്‍; കുട്ടിയെ സുരക്ഷിതമായി വീട്ടിലെത്തിച്ച് അധ്യാപകന്‍

Jan 12, 2025 - 14:53
 0  3
12-കാരന്‍  ഒറ്റക്ക്  റെയില്‍വേ സ്റ്റേഷനില്‍; കുട്ടിയെ സുരക്ഷിതമായി വീട്ടിലെത്തിച്ച് അധ്യാപകന്‍

കണ്ണൂര്‍: പത്തുരൂപയുമായി നാടുകാണാനിറങ്ങിയ പന്ത്രണ്ടുകാരനെ സുരക്ഷിതമായി തിരിച്ചെത്തിച്ച് അധ്യാപകന്‍. കാഞ്ഞങ്ങാട് ഇക്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനും നീലേശ്വരം തെരു സ്വദേശിയുമായ കെ.സന്ദീപാണ് കണ്ണൂര്‍ ജില്ലക്കാരനായ കുട്ടിയെ ബന്ധുക്കളുടെ കൈയിലേല്‍പിച്ചത്.

നീലേശ്വരം വെടിക്കെട്ടപകടത്തില്‍ പൊള്ളലേറ്റ മകളുടെയും ഭാര്യയുടെയും ചികിത്സയുടെ ഭാഗമായാണ് സന്ദീപ് കോഴിക്കോട്ട് എത്തിയത്. ശനിയാഴ്ച ഉച്ചയോടെ ഡോക്ടര്‍മാരെ കണ്ട് മടങ്ങാന്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് കുട്ടി സന്ദീപിനരികിലെത്തിയത്. ഇനി വരുന്ന തീവണ്ടി എങ്ങോട്ടേക്കുള്ളതാണെന്ന ചോദ്യത്തില്‍ സംശയം തോന്നി സന്ദീപ് കാര്യമന്വേഷിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow