തമിഴ്നാട്ടിലേക്ക് ഇനിമുതല്‍ കെഎസ്ആർടിസി സർവീസ് നെടുങ്കണ്ടത്തു നിന്നും ; സ്വീകരണം നല്‍കി തൊഴിലുറപ്പ് സ്ത്രീകള്‍
നെടുങ്കണ്ടം : നെടുങ്കണ്ടത്തു നിന്നു തമിഴ്നാട്ടിലേക്ക് കെഎസ്ആർ ടിസി യാത്ര ആരംഭിച്ചു. നെടുങ്ക ണ്ടം ഡിപ്പോയിൽ നിന്നു കമ്പ ത്തേക്കുള്ള പുതിയ സർവീസ് എം.എം.മണി എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു.
കല്ലാർ -തൂക്കുപാലം-രാമക്കൽ മേട് - ബാലൻപിള്ളസിറ്റി - കമ്പംമെട്ട് വഴിയാണ് സർവീസ്. രാവിലെ 7:50, 11:10, ഉച്ചകഴിഞ്ഞ് 3 എന്നീ സമയങ്ങളിൽ നെടുങ്ക ണ്ടത്തുനിന്നു പുറപ്പെടുന്ന ബസ് യഥാക്രമം 9:30, ഉച്ചയ്ക്ക് ഒന്ന്,
വൈകിട്ട് 4:30 എന്നീ സമയങ്ങ ളിൽ കമ്പത്തുനിന്നു തിരികെ പു റപ്പെടും. തുടർന്ന് വൈകിട്ട് 6:30ന് തൂക്കുപാലം വഴി കട്ടപ്പന യ്ക്കും തിരികെ 8:10ന് നെടുങ്കണ്ട ത്തേക്കും സർവീസ് നടത്തും. വിവിധ ആവശ്യങ്ങൾക്കായി തമിഴ്നാട്ടിലേക്ക് യാത്ര ചെയ്യുന്ന നൂറുകണക്കിനാളുകൾക്ക് പു തിയ സർവീസ് പ്രയോജനകരമാ
തേനി മെഡിക്കൽ കോളജിലേ ക്ക് ഉൾപ്പെടെ തമിഴ്നാട്ടിലെ വി വിധ ആശുപത്രികളിൽ ചികിത്സ തേടുന്നവർക്കും വിനോദ സഞ്ചാ രികൾക്കും വിദ്യാർഥികൾക്കും തോട്ടം തൊഴിലാളികൾക്കും പു തിയ സർവീസ് ഉപകാരപ്രദമാ കും. യാത്രക്കാരുടെ നിർദേശ ങ്ങൾ പരിഗണിച്ചു പുതിയ ബസി ന്റെ സമയക്രമത്തിലും സർവീസ് തുടങ്ങുന്ന സ്ഥലത്തിനും മാറ്റമു ണ്ടായേക്കുമെന്നാണ് വിവരം. കു ടുതൽ സർവീസുകൾ ആരംഭി ക്കുന്നതിനും പദ്ധതിയുണ്ട്.
അതേ സമയം വർഷങ്ങളായി തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ടി ന്റെ സർവീസുകൾ നെടുങ്കണ്ട
ത്തേക്ക് ലാഭകരമായി സർവീസ് നടത്തുന്നുണ്ട്. കമ്പംമെട്ട് വഴി ഏഴും ബോഡിമെട്ട് വഴി അഞ്ചും സർവീസുകളാണ് ദിനംപ്രതി തമി നാട് നെടുങ്കണ്ടത്തേക്ക് നടത്തു ന്നത്.
What's Your Reaction?