ട്രെയിനിന്റെ പടിയിലിരുന്ന് യാത്ര ചെയ്ത യുവാവ് വീണു മരിച്ചു; ഉറങ്ങിപ്പോയതായിരിക്കാമെന്ന് റെയിൽവേ പോലീസ്

Jan 8, 2025 - 19:09
 0  0
ട്രെയിനിന്റെ പടിയിലിരുന്ന് യാത്ര ചെയ്ത യുവാവ് വീണു മരിച്ചു; ഉറങ്ങിപ്പോയതായിരിക്കാമെന്ന് റെയിൽവേ പോലീസ്

കോയമ്പത്തൂർ : ട്രെയിനിന്റെ പടിയിലിരുന്ന് യാത്ര ചെയ്ത യുവാവ് വീണു മരിച്ചു. എറണാകുളം പാഴൂർ കരൂർ കര്യാത്ത് ശരത് ശശി (26) ആണ് മരിച്ചത്. കൊച്ചുവേളി–മൈസൂരു ട്രെയിനിൽ കോയമ്പത്തൂരിനും ഇരുകൂരിനും മധ്യേ ഒണ്ടിപുതൂർ റെയിൽവേ ഗേറ്റിന് സമീപമാണ് ഇന്ന് പുലർച്ചെ 1.20നാണ് സംഭവം.

ജനറൽ കംപാർട്ട്മെന്റിന്റെ പടിക്കട്ടിലിരുന്ന് സഞ്ചരിക്കുന്നതിനിടെ ഉറങ്ങിപ്പോയതായിരിക്കാം അപകടകാരണമെമെന്ന് കോയമ്പത്തൂർ റെയിൽവേ പൊലീസ് പറഞ്ഞു. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതാണ് മരണകാരണം.

What's Your Reaction?

like

dislike

love

funny

angry

sad

wow