മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ നിയമനം
ആരോഗ്യവകുപ്പ് മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ തസ്തികയിലേക്ക് ഡിസംബര്‍ 02 രാവിലെ 10 ന് അഭിമുഖം നടത്തുന്നു.
ആരോഗ്യവകുപ്പ് മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ തസ്തികയിലേക്ക് ഡിസംബര്‍ 02 രാവിലെ 10 ന് അഭിമുഖം നടത്തുന്നു. കരാര്‍ അടിസ്ഥാനത്തിലാകും നിയമനം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്, യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകർപ്പുകളുമായി തൊടുപുഴ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഓഫീസില്‍ എത്തേണ്ടതാണ്. അഭിമുഖത്തിന് ഇരുപത്പേരില്‍ കൂടുതല്‍ ഉദ്യോഗാർത്ഥികൾ ഉണ്ടെങ്കില്‍ എഴുത്ത്പരീക്ഷ നടത്തും.
യോഗ്യത - കേരള നഴ്‌സിംഗ് ആന്‍ഡ് മിഡൈ്വഫ് കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ള അംഗീകൃത നഴ്‌സിംഗ് സ്‌കൂള്‍ അംഗീകരിച്ച ജി.എന്‍.എം നഴ്‌സിംഗ് .ജി എ ഡി മൂന്നാര്‍, ജി എസ്സ് ഡി പളളിവാസല്‍, ജി എച്ച് ഡി പമ്പനാര്‍ എന്നിവയാണ് ഒഴിവുളള ഡിസ്‌പെന്‍സറികള്‍. പ്രതിമാസ വേതനം 15000 രൂപ പ്രായ പരിധി ഈ വർഷം ജനുവരി 1ന് 40 വയസ് കവിയരുത്.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്
ഇടുക്കി
വാര്‍ത്താക്കുറിപ്പ്
23 നവംബര്‍ 2024
What's Your Reaction?