തൂക്കുപാലം കമ്പംമെട്ട് റോഡില്‍ ഗതാഗത ക്രമീകരണം

ഡിസംബര്‍ 2 മുതല്‍ 50 ദിവസത്തേക്ക് തൂക്കുപാലം മുതല്‍ ബാലഗ്രാം വരെയുളള റോഡിലൂടെയുളള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു.

Dec 1, 2024 - 17:43
 0  103
തൂക്കുപാലം കമ്പംമെട്ട് റോഡില്‍ ഗതാഗത ക്രമീകരണം

തൂക്കുപാലം - കമ്പംമെട്ട് റോഡ് BM & BC നിലവാരത്തിൽ ഉയർത്തുന്ന പ്രവർത്തികളുടെ ഭാഗമായി തൂക്കുപാലത്തു നിന്നും ബാലഗ്രാമിലേക്കുള്ള റോഡിൽ സർവീസ് സ്റ്റേഷനോട് ചേർന്നുള്ള കലുങ്ക് മുഴുവനായി പൊളിച്ച് പുനർനിർമ്മിക്കുകയാണ് ആയതിൻ്റെ ഭാഗമായി ഡിസംബർ 2 തിങ്കൾ മുതൽ 50 ദിവസത്തേക്ക് തൂക്കുപാലം മുതൽ ബാലഗ്രാം വരെയുള്ള ഭാഗത്തെ റോഡ് ഗതാഗതം പൂർണമായും നിരോധിക്കുന്നു. ഈ കാലയളവിൽ താഴെ പറയും പ്രകാരം വാഹനങ്ങളുടെ റൂട്ട് പുനഃക്രമീകരിക്കേണ്ടതാണ്
1) തൂക്കുപാലത് നിന്നും ബാലഗ്രാം വഴി കട്ടപ്പനക്ക് പോകേണ്ട വലിയ വാഹങ്ങൾ മുണ്ടിയെരുമ ദേവഗിരി പാമ്പാടുംപാറ വഴി കട്ടപ്പന പോകേണ്ടതാണ്
2) കട്ടപ്പന നിന്നും ബാലഗ്രാം വഴി തൂക്കുപാലം പോവേണ്ട വലിയ വാഹങ്ങൾ കട്ടപ്പന പാമ്പാടുംപാറ ദേവഗിരി - മുണ്ടിയെരുമ വഴി തൂക്കുപാലം പോവേണ്ടതാണ്.
3) ബാലഗ്രാമിൽ നിന്നും തൂക്കുപാലം വരേണ്ട ചെറു വാഹങ്ങൾ മാർക്കറ്റ് റോഡ് വഴി തൂക്കുപാലത്ത് എത്താവുന്നതാണ്
4)തമിഴ് നാട്ടിൽ നിന്നും തൂക്കുപാലത്തേക്ക് എത്തേണ്ട വാഹങ്ങൾ ശാന്തിപുരത്തുനിന്നും ബാലൻപിള്ള സിറ്റി വഴി തൂക്കുപാലത്തേക്ക് എത്തേണ്ടതാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow