ലോക ശൗചാലയ ദിനം : ജില്ലാതല പരിപാടി സംഘടിപ്പിച്ചു
ലോക ശൗചാലയദിനാചരണ പരിപാടികളുടെ ഭാഗമായി ബ്രോഷർ പ്രകാശനം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ വി.വിഗ്നേശ്വരി നിർവഹിക്കുന്നു
ഇടുക്കി : ലോക ശൗചാലയദിനാചരണ പരിപാടികളുടെ ഭാഗമായി നവംബർ 19 മുതൽ മനുഷ്യാവകാശദിനമായ ഡിസംബർ 10 വരെ നീണ്ടുനിൽക്കുന്ന വിവിധ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്‌ഘാടനം ജില്ലാ കളക്ടർ
വി.വിഗ്നേശ്വരി നിർവഹിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ്റെ ശിൽപശാലയോടനുബന്ധിച്ചാണ് പരിപാടി നടന്നത്.
ജില്ലയിൽ എല്ലായിടത്തും ഗാർഹിക ശൗചാലയങ്ങൾ ഉറപ്പുവരുത്തുക, പൊതുശുചിമുറി സംവിധാനങ്ങളുടെ ലഭ്യതയും ഗുണനിലവാരവും ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ശൗചാലയദിനാചരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. ഗ്രാമീണമേഖലയിൽ വ്യക്തിഗത ശൗചാലയങ്ങൾ ഇല്ലാത്ത കുടുംബങ്ങൾക്ക് അവ നൽകുന്നതിന് തദ്ദേശസ്ഥാപന അടിസ്ഥാനത്തിൽ സർവേ ,രജിസ്ട്രേഷൻ ഡ്രൈവുകൾ എന്നിവ സംഘടിപ്പിക്കുക , ഉപയോഗ ക്ഷമമല്ലാത്ത പൊതുശുചിമുറികൾ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള നടപടികൾ , ശുചീകരണ തൊഴിലാളികളെ ആദരിക്കൽ എന്നിവയാണ് ഇതോടനുബന്ധിച്ച് നടക്കുക.
നിലവിൽ ഉപയോഗക്ഷമമായ ശുചിമുറികൾ ഇല്ലാത്ത അർഹരായ കുടുംബങ്ങൾക്ക് അതത് തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ശൗചാലയ നിർമാണത്തിനുള്ള ഫണ്ട് ശുചിത്വ മിഷൻ അനുവദിക്കുന്നതാണെന്ന് ജില്ലാ ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ അറിയിച്ചു
പരിപാടിയിൽ തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ഡയറക്ടർ എം പി അജിത്ത് കുമാർ , സംസ്ഥാന ശുചിത്വ മിഷൻ ഡയറക്ടർ (കുടിവെള്ളം) മുഹമ്മദ് ജാ , ഹരിത കേരളം സംസ്ഥാന മിഷൻ ഓഫീസർമാരായ രാജേന്ദ്രൻ വി , എബ്രഹാം കോശി , സതീഷ് ആർ വി, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിൻ്റ് ഡയറക്ടർ ട്രീസ ജോസ്, അസിസ്റ്റൻ്റ് ഡയറക്ടർ ശ്രീലേഖ ,ജില്ലാ ശുചിത്വ മിഷൻ കോ ഓഡിനേറ്റർ ഭാഗ്യരാജ് കെ ആർ, നവകേരളം കർമ്മ പദ്ധതി ജില്ലാ കോ ഓർഡിനേറ്റർ അജയ് പി കൃഷ്ണ , തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്
ഇടുക്കി
വാര്‍ത്താക്കുറിപ്പ്
22 നവംബര്‍ 2024
What's Your Reaction?